- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീടുപേക്ഷിച്ച് അഭയാർത്ഥികളായ ചില യുക്രെയിൻകാരെ കാത്തിരിക്കുന്നത് മുൻപത്തേക്കാൾ വലിയ ഭാഗ്യം; യു കെയിലെ റഷ്യൻ സമ്പന്നരുടെ പിടിച്ചെടുത്ത ആഡംബര വീടുകളിൽ യുക്രെയിൻ അഭയാർത്ഥികളെ പാർപ്പിക്കും
റഷ്യൻ സമ്പന്നതയുടെ അഹങ്കാരത്തിന് ഇതുപോലൊരു അടി കിട്ടാനില്ല. ബ്രിട്ടൻ മർമ്മം അറിഞ്ഞ് പ്രഹരിക്കുകയാണ് റഷ്യൻ നവസമ്പന്ന വർഗ്ഗത്തേയും അതുവഴി അവരുടെ രക്ഷകനായ പുടിനേയും. ഉപരോധം ഏർപ്പെടുത്തിയ റഷ്യൻ ഒളിഗാർക്ക്മാരുടെ ബ്രിട്ടനിലുള്ള ആഡംബര വസതികൾ പിടിച്ചെടുത്ത് അവിടം യുക്രെയിനിൽ നിന്നും വരുന്ന അഭയാർത്ഥികൾക്കുള്ള ക്യാമ്പായി മാറ്റാനാണ് ബ്രിട്ടൻ തീരുമാനിച്ചിരിക്കുന്നത്. റഷ്യൻ പ്രസിഡണ്ടിന്റെ ബ്രിട്ടനിലുള്ള സ്തുതിപാഠകർക്ക് ഒരു മുന്നറിയിപ്പു കൂടിയാകും ഇത് എന്നുള്ളതിൽ സംശയമൊന്നുമില്ല.
മൈക്കൽ ഗോവിന്റെ ഈ നീക്കത്തിന് പിന്തുണയുമായി എറെപേർ എത്തിയിട്ടുണ്ടെങ്കിലും നിയമപരമായി ഇത് സാധ്യമണോ എന്ന കാര്യത്തിൽ ധനകാര്യ വകുപ്പും വിദേശവകുപ്പും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള സംശയങ്ങൾ ഉയർത്തുന്നവർ ഒളിഗാർക്കിമാരുടെ ആരാധകരാണെന്നാണ് ഈ പദ്ധതിയെ ആവേശപൂർവ്വം പിന്തുണയ്ക്കുന്നവരുടെ ആരോപണം. യുക്രെയിൻ അഭയാർത്ഥികളെ കൂടെ പാർപ്പിക്കാൻ സമ്മതിക്കുന്ന ബ്രിട്ടീഷ് കുടുംബത്തിന് പ്രതിമാസം 350 പൗണ്ട് സഹായ ധനം നൽകുന്ന ഹോം ഫോർ യുക്രെയിനീസ് എന്ന പദ്ധതിയുടെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെയാണ് ഇത്തരത്തിലുള്ള ഒരു നീക്കവും നടക്കുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തെ നേരാം വണ്ണം കൈകാര്യം ചെയ്യുവാൻ ഇത്തരം പദ്ധതികൾ ഉപകാരപ്പെടും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഏകദേശം 23 ലക്ഷം പേർ ഇതിനോടകം തന്നെ യുക്രെയിൻ വിട്ടതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇനിയും ഏകദേശം 19 ലക്ഷം പേർ പുറത്തുകടക്കാനായി ശ്രമിക്കുകയുമാണ്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരമാണിത്.എന്നാൽ യഥാർത്ഥകണക്കിൽ അഭയാർത്ഥികളുടെ എണ്ണം ഇനിയും വർദ്ധിക്കും.
രണ്ടാഴ്‌ച്ചകൾക്ക് മുൻപ് തന്നെ ബ്രിട്ടനിലെ പുടിൻ സ്തുതിപാഠകരുടെ സ്വത്തുക്കൾ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഒളിഗാർക്ക്മാർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ച ഗോവിന്റെ ഈ നിർദ്ദേശം പക്ഷെ സർക്കാർ വേണ്ടത്ര പരിഗണിക്കുന്നില്ല എന്നൊരു ആരോപണവും ഉയരുന്നുണ്ട്. നിയമത്തിന്റെ പേരു പറഞ്ഞ്, ഒളിഗാർക്ക്മാരുടെ അഭ്യൂദയകാംക്ഷികളാണ് ഈ നിർദ്ദേശത്തെ എതിർക്കുന്നത് എന്നായിരുന്നു ഗോവിനെ പിന്താങ്ങുന്നവരുടെ വാദം.
അതേസമയം, യുക്രെയിനിൽ നിന്നുമെത്തുന്നവർക്ക് വാടകയില്ലാതെ താമസ സൗകര്യം ഒരുക്കുന്നവർക്കാണ് പ്രതിമാസം 350 പൗണ്ടിന്റെ സഹായധനം ലഭിക്കുക. ചുരുങ്ങിയത് ആറുമാസക്കാലത്തേക്കെങ്കിലും താമസ സൗകര്യമൊരുക്കിയാലെ ഇത് ലഭ്യമാകൂ.
മറുനാടന് മലയാളി ബ്യൂറോ