- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുമട്ടുതൊഴിലാളികൾ നടത്തുന്ന സമരം തികച്ചും ന്യായം; മാതമംഗലത്തും പഴയങ്ങാടിയിലും നോക്കുകൂലിക്ക് വേണ്ടിയല്ല തൊഴിലിനായി ആണ് സമരം എന്നും എം വി ജയരാജൻ

കണ്ണൂർ: മാതമംഗലത്തും പഴയങ്ങാടിയിലും ചുമട്ടുതൊഴിലാളികളുടെ ആവശ്യവും സമരവും തികച്ചും ന്യായമാണെന്ന് കണ്ണൂരിൽ സിപിഎം ജില്ല സെക്രട്ടറി എം വിജയരാജൻ പ്രതികരിച്ചു. തൊഴിലിനായാണ് സമരം. സ്‌ക്കാറ്റേർഡ് വിഭാഗം തൊഴിലാളികൾ നടത്തുന്നത് ന്യായ സമരമെന്നും എം വി ജയരാജൻ പ്രതികരിച്ചു
കേരളത്തിൽ ചുമട്ടുതൊഴികൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് നിയമമുണ്ട്. നോക്കുകൂലിക്കെതിരെ നിയമമുണ്ട്. ഒരു പുതിയ സ്ഥാപനം വരുമ്പോൾ അംഗീകരിക്കപ്പെട്ട സ്‌കാറ്റേർഡ് തൊഴിലാളികൾ രജിസ്റ്റർ ചെയ്തവരാണെങ്കിൽ തൊഴിൽ നൽകാൻ തൊഴിലുടമയ്ക്ക് ബാധ്യതയും തൊഴിലാളിക്ക് അവകാശമുണ്ട്.
ഒരു ഫാക്ടറിയിലെ സെയിൽസ് മാന്മാരെ പോലെയല്ല ചുമട്ടുതൊഴിലാളികൾ. ചുമട്ടുതൊഴിലാളികളുടെത് ന്യായമായ സമരമാണ്. നോക്കുകൂലിക്ക് വേണ്ടിയല്ല ഇവിടെ സമരം. തൊഴിലിനായാണ് ന്യായമായ ചർച്ചയിലൂടെ തൊഴിൽ ഡിപ്പാർട്ട്‌മെന്റ് ഇടപെട്ട് പ്രശ്‌നം തീർക്കണമെന്നും എം വിജയരാജൻ ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.


