- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
32 ാം പിറന്നാളിന് ഏതാനും ദിവസം മാത്രം; രോഗാതുരയായ അമ്മ ഇറിനയെയും കൂട്ടി മരുന്ന് വാങ്ങാൻ പുറപ്പെട്ടപ്പോൾ റഷ്യൻ പട്ടാളത്തിന്റെ മുന്നിൽ പെട്ടു; ഒരു ദയവും ഇല്ലാതെ ടാങ്കിൽ നിന്ന് വെടിയുതിർത്ത് സൈനികർ; കീവിൽ സാമൂഹിക പ്രവർത്തകയ്ക്ക് ദാരുണാന്ത്യം
കീവ്: വലേരിയ മക്‌സെറ്റ്‌സ്‌കയുടെ 32 ാം പിറന്നാൾ അടുത്തിരിക്കുക ആയിരുന്നു.അമ്മയ്ക്ക് മരുന്ന് വാങ്ങാൻ ഇറങ്ങുമ്പോൾ ഒരിക്കലും അവർ കരുതിയിരിക്കില്ല, ഇത് മടക്കമില്ലാത്ത യാത്രയാണെന്ന്. യുക്രെയിനിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുക ആണെങ്കിൽ പോലും. കീവിൽ റഷ്യൻ സേനയുടെ ടാങ്ക് ആക്രമണത്തിൽ ഈ സാമൂഹിക പ്രവർത്തകയ്ക്ക് ദാരുണാന്ത്യം.
രോഗബാധിതയായ അമ്മയ്ക്ക് മരുന്നു വാങ്ങുന്നതിനായി യുക്രെയ്ന്റെ പടിഞ്ഞാറൻ അതിർത്തിയിലേക്കു കാറിൽ സഞ്ചരിക്കുമ്പോഴാണ് റഷ്യൻ ടാങ്കിൽ നിന്ന് ഇവർക്കു നേരെ വെടിയുതിർത്തത്. ആക്രമണത്തിൽ കാറിലുണ്ടായിരുന്ന ഇവരുടെ അമ്മ ഇറിനയും ഡ്രൈവറും കൊല്ലപ്പെട്ടു. 'സ്വതന്ത്ര റിപ്പബ്ലിക്കായി' റഷ്യ പ്രഖ്യാപിച്ച യുക്രെയ്നിലെ ഡൊനെറ്റ്സ്‌കിൽ ജനിച്ചു വളർന്ന വലേരിയ അടുത്തിടെയാണ് കീവിലേക്കു താമസം മാറ്റിയത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്മെന്റ് (യുഎസ്എഐഡി) എന്ന രാജ്യാന്തര ഏജൻസിയുമായി കൈകോർത്ത് യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കിടയിൽ പ്രവർത്തിച്ചു വരികയായിരുന്നു വലേരിയ മക്‌സെറ്റ്‌സ്‌ക. കീവിൽ പോരാട്ടം രൂക്ഷമായിട്ടും രാജ്യം വിടാൻ വലേരിയ തയാറായിരുന്നില്ല. ധീരയായ യുവതിയെന്നായിരുന്നു യുഎസ്എഐഡി അഡ്‌മിനിസ്ട്രേറ്റർ സാമന്ത പവർ വലേരിയയെ വിശേഷിപ്പിച്ചത്.
കീവിനെ റഷ്യ ആക്രമിച്ചപ്പോൾ അവർ രോഷാകുലയായിരുന്നു. എന്നാൽ ഒരു യുക്രെയിൻകാരി ആയതിൽ അവർ അഭിമാനിച്ചിരുന്നു.
2014 ൽ റഷ്യ ക്രൈമിയ പിടിച്ചടക്കിയതിനെ തുടർന്നാണ് വലേരിയ മക്‌സെറ്റ്‌സ്‌ക സാമൂഹിക പ്രവർത്തനത്തിലേക്ക് തിരിഞ്ഞത്.
I'm enormously sad to share the death of Valeriia "Lera" Maksetska-proud Ukrainian, beloved @USAID implementing partner & brilliant, compassionate leader on building social cohesion & fighting disinformation.
- Samantha Power (@PowerUSAID) March 9, 2022
She was killed by the Russian military just shy of her 32nd birthday. pic.twitter.com/ZoMJJN2CJW
മറുനാടന് ഡെസ്ക്