തിരുവനന്തപുരം : യാത്രാ കൺസെഷൻ നൽകുന്നത് വിദ്യാർത്ഥികൾക്ക് നാണക്കേട് ആണെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർത്ഥികളെ അപമാനിക്കുന്നതിന് തുല്യമാണെന്നും, പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ്.

യാത്രാ കൺസെഷൻ മുതലാളിമാരുടെ ഔദാര്യം കണക്കെ പെരുമാറുന്ന ബസ് ഉടമകളുടെ സ്വരമാണ് ആന്റണി രാജുവിന്റേതും. യാത്രാ കൺസെഷൻ മുതലാളിമാരുടെയോ ഭരണകൂടത്തിന്റെയോ ഔദാര്യമല്ല, മറിച്ചു വിദ്യാർത്ഥികളുടെ അവകാശമാണ് എന്നും മന്ത്രി മനസിലാക്കണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് .

ബസ് മുതലാളിമാരുടെ പ്രതിസന്ധി പരിഹരിക്കേണ്ടത് വിദ്യാർത്ഥികളുടെ തലയിൽ ഭാരം കെട്ടി വെച്ചല്ല,പ്രസ്താവന തിരുത്താൻ മന്ത്രി തയ്യാറല്ല എങ്കിൽ വിദ്യർത്ഥികളെ അണിനിരത്തി നേരിടുമെന്ന് ഫ്രറ്റെണിറ്റി മൂവ്‌മെന്റ് അറിയിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്.മുജീബുറഹ്‌മാൻ, കെ.കെ അഷ്റഫ്, അർച്ചന പ്രജിത്ത്, സംസ്ഥാന ഭാരവാഹികളായ മഹേഷ് തോന്നയ്ക്കൽ, ഫസ്‌ന മിയാൻ, അമീൻ റിയാസ്, ശഹീൻ ശിഹാബ്, ലത്തീഫ് പി.എച്ച് എന്നിവർ യോഗത്തിൽ സംസാരിച്ചു.