സൗത്ത് ബ്രൺസ്വിക്ക്: തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ മൂന്ന് വയസ്സുകാരനെ അപ്പാർട്ട്‌മെന്റിന്റെ രണ്ടാം നിലയിലെ ജനലിൽ നിന്ന് താഴെക്കിട്ട് പിതാവ്. ശേഷം പിതാവും താഴേക്ക് ചാടി രക്ഷപ്പെട്ടു. യുഎസിലെ ന്യൂജഴ്സിയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്.

സൗത്ത് ബ്രൺസ്വിക്ക് ടൗൺഷിപ് പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പബ്ലിക് റിലേഷൻസ് ഓഫിസ് പുറത്തുവിട്ട വിഡിയോയിൽ, പിതാവിനോട് കുഞ്ഞിനെ താഴെയിറക്കാൻ അഗ്‌നിശമനസേന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത് കേൾക്കാം. പിതാവ് രണ്ടാം നിലയിൽ നിന്ന് ചാടുന്നതിനുമുൻപ് കുഞ്ഞിനെ ജനലിലൂടെ അഗ്‌നിശമനസേന ഉദ്യോഗസ്ഥർക്കു നേരെ എറിഞ്ഞുകൊടുക്കുകയായിരുന്നു.

കുഞ്ഞിനെ അഗ്‌നിശമനസേന ഉദ്യോഗസ്ഥർ ചേർന്ന് താഴേക്കു വീഴാതെ പിടിച്ചു. ഒരു ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.