കേന്ദ്ര ബഡ്ജറ്റിലെ പ്രവാസി അവഗണനക്കെതിരെ നാഷണലിസ്റ്റ് പ്രവാസി സെൽ - ഒ എൻ സി പി (ONCP)പ്രതിഷേധം സംഘടിപ്പിച്ചു. കളമശ്ശേരി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ പരിപാടിയിൽ പ്രവാസികൾക്ക് വേണ്ടി കേന്ദ്രബജറ്റിൽ ഒരു വിധത്തിലുള്ള ആനുകൂല്യങ്ങളും ബഡ്ജറ്റിൽ ഉൾക്കൊള്ളാതെ പോയത് പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്നും സർക്കാരുകൾക്ക് പണമുണ്ടാക്കി കൊടുക്കുന്ന യന്ത്രമായി കാണാതെ മനുഷ്യരായി പ്രവാസികളെ കാണണമെന്നും NCP സംസ്ഥാന നിർവാഹകസമിതി അംഗം കെ കെ ജയപ്രകാശ് പറഞ്ഞു.

നാഷണലിസ്റ്റ് കോൺഗ്രസ് പ്രവാസി സെൽ- ഒ എൻ സി പി ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം, ONCP സംസ്ഥാന പ്രസിഡന്റ് ശ്രീ നൂറുൽ ഹസ്സൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ NCP യുടെയും ONCP യുടെയും നേതാക്കളായ കെ ജെ സെബാസ്റ്റ്യൻ, ഹെൻട്രി സീമേതി, പി ആർ രാജീവ്, അനൂപ് റാവുത്തർ, അബ്ദുൽകരീം നടക്കൽ, മുഹമ്മദ് സക്കീർ പിഎം , അബ്ദുൽ അസീസ് നീറുങ്കൾ, അൻവർ പി എ, സമീർ പി എ തുടങ്ങിയവർ പങ്കെടുത്തു.

 

തൃശ്ശൂർ:കേന്ദ്ര ബഡ്ജറ്റിലെ പ്രവാസി അവഗണനക്കെതിരെ നാഷണലിസ്റ്റ് പ്രവാസി സെൽ - ഒ എൻ സി പി (ONCP)പ്രതിഷേധം സംഘടിപ്പിച്ചു. തൃശ്ശൂർ ബി എസ് എൻ എൽ (BSNL) ഓഫീസിന് മുന്നിൽ നടന്ന പരിപാടി സംസ്ഥാന അധ്യക്ഷൻ നൂറുൽ ഹസ്സൻ പി.പി ഉദ്ഘാടനം ചെയ്തു. ഒ എൻ സി പി കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ജീവ് സ് എരിഞ്ചേരി അധ്യക്ഷത വഹിച്ചു. എൻ വൈ സി ജില്ലാ ട്രഷറർ ബിജോ വി.ജെ. ,ഒ എൻ സി പി സംസ്ഥാന സെക്രട്ടറി അരുൺകുമാർ എ എന്നിവർ പ്രസംഗിച്ചു. ജോസഫ് എരിഞ്ചേരി, ഡെറിൻ ഡേവീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.ഒ എൻ സി പി ആക്ടിങ് ജില്ലാ പ്രസിഡണ്ടും ഗ്ലോബൽ കമ്മിറ്റി അംഗവുമായ ജോഫ്രി സി.ജി നന്ദി പറഞ്ഞു.

 

തിരുവനന്തപുരം:കേന്ദ്ര ബഡ്ജറ്റിലെ പ്രവാസി അവഗണനക്കെതിരെ നാഷണലിസ്റ്റ് പ്രവാസി സെൽ - ഒ എൻ സി പി (ONCP) വിവിധ സ്ഥലങ്ങളിൽ

സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി തിരുവനന്തപുരം ഏജീസ് ഓഫീസ് പടിക്കൽ നടന്ന ധർണ്ണ സ്റ്റേറ്റ് പ്രസിഡന്റ് നൂറുൽ ഹസ്സൻ ഉദ്ഘാടനം ചെയ്തു .എൻ സി പി ജില്ലാ വൈസ് പ്രസിഡന്റ് ഇടക്കുന്നിൽ മുരളി മുഖ്യ പ്രസംഗം നടത്തി. അഡ്വക്കേറ്റ് ജാബിർ അധ്യക്ഷത വഹിച്ചു , ശ്രീ നൗഷാദ് , ശ്രീ റഷീദ് , ശ്രീമതി അനിജ സ്റ്റീഫൻ എന്നിവർ സംസാരിച്ചു

വീഡിയോ ലിങ്ക്

https://we.tl/t-Q577rnHnqd