- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ ഇന്ത്യൻ ടൂറിസം ഹമ്പായി മാറ്റാൻ പദ്ധതികൾ ആവിഷ്ക്കരിക്കണം: മാണി സി കാപ്പൻ
പാലാ: ടൂറിസം അനന്ത സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാൽ ഇന്ത്യയുടെ ടൂറിസം ഹമ്പായി കേരളത്തെ മാറ്റിയെടുക്കാനാവുമെന്നും ഇതിനായി പദ്ധതികൾ ആവിഷ്‌ക്കരിക്കണമെന്നും മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. വിനോദ സഞ്ചാരികൾക്കായി കെ എസ് ആർ ടി സി പാലാ ഡിപ്പോയിൽ നിന്നും ആരംഭിച്ചു മൂന്നാർ സർവ്വീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി രമണീയമായ കേരളത്തിന്റെ ടൂറിസം സാധ്യതകൾ ദീർഘവീക്ഷണത്തോടെ പ്രയോജനപ്പെടുത്തിയാൽ യഥാർത്ഥ ഗോഡ്‌സ് ഓൺ കൺട്രി സൃഷ്ടിക്കാനാവുമെന്നും എം എൽ എ പറഞ്ഞു.
യു ഡി എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, മുനിസിപ്പൽ കൗൺസിലർമാരായ വി സി പ്രിൻസ്, മായ രാഹുൽ, ആനി ബിജോയി, ലിസിക്കുട്ടി മാത്യു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ജോർജ് പുളിങ്കാട്, ഷാർളി മാത്യു, അഡ്വ ജോബി കുറ്റിക്കാട്ട്, അഡ്വ സന്തോഷ് മണർകാട്ട്, വിനോദ് ചെറിയാൻ, മനോജ് മാത്യു, അനിൽ വി നായർ, ജോസ് വേരനാനി, തങ്കച്ചൻ മുളകുന്നം, എം പി കൃഷ്ണൻനായർ, കെ എസ് ആർ ടി സി ഉദ്യോഗസ്ഥരായ ഷിബു, എം ആർ സനൽകുമാർ, ജോജോ സക്കറിയ, എൻ അജിത്കുമാർ, സെബാസ്റ്റ്യൻ, സത്യനാഥ് തുടങ്ങിയവർ പങ്കെടുത്തു.
ഞാറാഴ്ചകളിലാണ് വിനോദ സഞ്ചാരത്തിനായുള്ള മൂന്നാർ സർവ്വീസ് നടത്തുന്നത്. കോതമംഗലം, മാമലക്കണ്ടം, മാങ്കുളം, ആനക്കുളം, ലക്ഷ്മി എസ്റ്റേറ്റ് വഴിയാണ് സർവ്വീസ് നടത്തുന്നത്. രാവിലെ ആറരയ്ക്കു സർവ്വീസ് ആരംഭിച്ചു രാത്രി പത്തു മണിയോടെ തിരിച്ചെത്തും വിധമാണ് ക്രമീകരിച്ചിട്ടുള്ളത്. ഉച്ചയൂണും ചായയും ഉൾപ്പെടെ 750 രൂപയാണ് ഒരാൾക്ക് ചാർജ് ഈടാക്കുന്നത്. ബുക്കിംഗിന് 04822 212250 എന്ന നമ്പരിൽ വിളിക്കണമെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു.
ഉപ്പുസത്യഗ്രഹം സ്വാതന്ത്ര്യസമരത്തിന് ദിശാബോധം നൽകി: മാണി സി കാപ്പൻ
പാലാ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് ദിശാബോധം നൽകിയ സമരമായിരുന്നു ഉപ്പുസത്യഗ്രഹത്തിനായുള്ള ദണ്ഡിയാത്രയെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദണ്ഡിയാത്രയുടെ 92 മത് വാർഷിക സ്മൃതിദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാ 'യിരുന്നു അദ്ദേഹം.
മുക്കാൽ നൂറ്റാണ്ടു പിന്നിടുമ്പോഴേയ്ക്കും മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെപ്പോലും മറക്കുന്ന തലമുറയാണ് ഇന്നുള്ളത്. മഹത്തായ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വം മറക്കുന്നവരും സ്വാതന്ത്ര്യത്തിന്റെ വിലയറിയാത്തവരും വർദ്ധിച്ചു വരുന്നത് ദുഃഖകരമാണ്. കലാപകലുഷിതമായ ഇന്നത്തെ ലോകക്രമത്തിൽ അഹിംസയിലൂന്നിയ ഗാന്ധിയൻ ആശയങ്ങൾക്കു പ്രസക്തി ഏറെയാണെന്നും മാണി സി കാപ്പൻ പറഞ്ഞു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാബു എബ്രാഹം, സാംജി പഴേപറമ്പിൽ, സുമിത കോര, ബിനു പെരുമന, അഡ്വ ആഷ്മി ജോസ്, ജസ്റ്റിൻ ജോർജ്, പ്രിൻസ് ബാബു എന്നിവർ പ്രസംഗിച്ചു.