- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2022കേരള ബജറ്റ് : വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യനീതിയെ അട്ടിമറിക്കുന്നത്: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യനീതിയെ അട്ടിമറിക്കുന്ന സമീപനങ്ങൾ ആണ് രണ്ടാം പിണറായി സർക്കാർ അവതരിപ്പിച്ച ബജറ്റ് എന്ന്ഫ്രറ്റേണിറ്റി മൂവ്‌മെന്റ്.ഉന്നത വിദ്യാഭ്യാസ മേഖലയിൽപുതിയ കോഴ്‌സ്,കോളേജുകൾ ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം വികസനം ബജറ്റിൽ പ്രതിപാദിക്കുന്നില്ല.
ഹയർ സെക്കൻഡറി സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് പുതിയ ബാച്ചുകൾ,അടിസ്ഥാന സൗകര്യങ്ങൾ ബഡ്ജറ്റിൽ ഇടം പിടിച്ചില്ല.ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാർ മേഖല പൂർണമായി അവഗണിക്കപ്പെട്ടു.ലാറ്റിനേരിക്കൻ പഠന കേന്ദ്ര പരിഗണക്കൊപ്പം അനുവദിക്കപ്പെടെണ്ടത് ആണ് അറബിക് സർവകലാശാല.മുന്നാക്കാ സാമ്പത്തിക സംവരണ ആനുകൂല്യങ്ങൾ നടപ്പിലാക്കുന്നത്ഇടത് സർക്കാർ പിന്തുടരുന്നത് സംഘ് പരിവാർ താൽപര്യങ്ങൾ ആണ്.
ആദിവാസി വിദ്യാർത്ഥികളുടെ ഏകാധ്യാപക വിദ്യാലയങ്ങളുടെ സംരക്ഷണവും തീര ദേശ മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയുള്ള പദ്ധതികളും ബജറ്റിൽ അവഗണിക്കപ്പെട്ടു.
കേവല പ്രഖ്യാപനങ്ങൾ മാത്രമല്ല, പദ്ധതികൾ യഥാ സമയം നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും സർക്കാർ കാണിക്കണം എന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു
സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ അധ്യക്ഷത വഹിച്ച സെക്രട്ടറിയേറ്റ് യോഗത്തിൽ ജനറൽ സെക്രട്ടറി എസ്. മുജീബുറഹ്‌മാൻ, അർച്ചന പ്രജിത്ത്, കെ.കെ അഷ്‌റഫ്, , ഫസ്‌ന മിയാൻ, മഹേഷ് തോന്നക്കൽ, ലത്തീഫ് പി എച്ച്, അമീൻ റിയാസ്, ഫാത്തിമ നൗറിൻ, തുടങ്ങിയവർ സംസാരിച്ചു.