- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രണ്ടാമത്തെ കുഞ്ഞ് വാടക ഗർഭധാരണത്തിലൂടെ ജനിച്ചത് അടുത്തിടെ; മകൾ പിറന്നതിന് പിന്നാലെ ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിച്ച് എലോൺ മസ്‌ക്കും ഗ്രീംസും
ന്യൂയോർക്ക്: മൂന്ന് വർഷത്തിലേറെ നീണ്ട ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ടെസ്ല മേധാവി എലോൺ മസ്‌കും കനേഡിയൻ സംഗീതജ്ഞ ഗ്രിംസും. അടുത്തിടെയാണ് ഇരുവർക്കും രണ്ടാമത്തെ കുഞ്ഞ് വാടക ഗർഭധാരണത്തിലൂടെ ജനിച്ചത്.
എക്‌സാ ഡാർക്ക് സിഡെറേലെന്നാണ് മകൾക്ക് പേര് നൽകിയത്. എക്‌സയെ കൂടാതെ ഒരു വയസ്സുള്ള മകനും ദമ്പതിമാർക്കുണ്ട്.
2018 മുതലാണ് ഇലോൺ മസ്‌ക്കും ഗ്രിംസും ഡേറ്റിങ് ആരംഭിക്കുന്നത്. 2021 സെപ്റ്റംബറിൽ ഇരുവരും വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. ഗ്രിംസ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പിരിയുന്ന വിവരം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
Grimes and Elon musk noooo
- frauzahra (@zaghaitis) September 25, 2021
താനും മസ്‌ക്കും വീണ്ടും പിരിയുകയാണെന്നും എന്നാൽ മസ്‌ക് തന്റെ ഉറ്റസുഹൃത്തും കാമുകനുമായി തുടരുമെന്നും ഗ്രിംസ് ട്വിറ്ററിൽ കുറിച്ചു. സുസ്ഥിര ഊർജ്ജത്തെക്കുറിച്ചുള്ള മിഷനിലേക്ക് തന്റെ കലയെയും ജീവിതത്തെയും സമർപ്പിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇരുവരും ഇപ്പോൾ വേർപിരിഞ്ഞാണ് താമസം. ഞങ്ങൾ ഇപ്പോൾ ഭാഗികമായി പിരിഞ്ഞാണ് താമസിക്കുന്നത്. പക്ഷേ പരസ്പരം സ്നേഹിക്കുന്നു. കുഞ്ഞിന്റെ ഉത്തരവാദിത്തം രണ്ടുപേരും ഏറ്റെടുക്കും-മസ്‌ക് പേജ് സിക്സിനോട് പറഞ്ഞു. മെറ്റ് ഗാലയിലാണ് ഇരുവരെയും ഒന്നിച്ച് കാണുന്നത്. ഇത്തവണ റെഡ് കാർപ്പറ്റിൽ ഗ്രിംസ് ഒറ്റക്കാണ് നടന്നെത്തിയത്. പിന്നീട് മസ്‌കും ഒപ്പം കൂടി. മെറ്റ് ഗാലക്ക് ശേഷം മസ്‌ക് നടത്തിയ പാർട്ടിയിലും ഗ്രിംസ് പങ്കെടുത്തു.
പിറ്റേ ദിവസം ഒരുമിച്ചാണ് ഇരുവരും ന്യൂയോർക്കിൽ നിന്ന് പുറപ്പെട്ടത്. പ്രൊഫഷണൽ തിരക്കുക്കളാണ് വേർപിരിയാനുള്ള കാരണമായി മസ്‌ക് പറയുന്നത്. ഇരുവരുടെയും വേർ പിരിയൽ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇരുവരുടേയും കുഞ്ഞിനെച്ചൊല്ലിയുള്ള ആശങ്കയാണ് ട്വിറ്റർ പ്രതികരണങ്ങളിൽ ഏറിയ പങ്കും. എക്‌സാഷ് എ ട്വൽവ് മസ്‌ക്(X Æ A-12 Musk) എന്നായിരുന്നു മസ്‌ക് മകന് പേരിട്ടത്.




