പാനൂർ: പാനൂരിൽ എൽഡിഎഫും യുഡിഎഫും ജനവിരുദ്ധനയങ്ങൾ നടപ്പിലാക്കുന്ന കൂട്ടു മുന്നണിയായി മാറിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ബിജു എളക്കുഴി പറഞ്ഞു. പാനൂരിൽ നഗരസഭയിലെ അശാസ്ത്രീയ കെട്ടിടനികുതി വർദ്ധനവിനെതിരെ ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിനു മുന്നിൽ നടന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവർ ജനവിരുദ്ധനയങ്ങൾ അടിച്ചേൽപ്പിക്കുകയാണ്

കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിക്കുകയാണ് നികുതി വർധനയിലൂടെ നഗരസഭ ചെയ്തിരിക്കുന്നത്.ഒരു വിഭാഗം കച്ചവടക്കാരുടെ ഭരണമാണ് പാനൂർ നഗരസഭയിൽ എന്നും നഗരസഭയെ കച്ചവടത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഈ കൊള്ള നികുതി എന്നും അദ്ദേഹം പറഞ്ഞു. കെട്ടിട നികുതി വർദ്ധനവ് ഉടമകളെ അറിയിക്കേണ്ട ബാധ്യത നഗരസഭക്ക് ഉണ്ട്. ഫണ്ടുകൾ വിനിയോഗിക്കുന്നതിൽ ക്രിയാത്മകമായ നിലപാട് നഗരസഭയ്ക്ക് ഇല്ല.

പാനൂർ നഗരസഭയിൽ തകർന്നു തരിപ്പണമായ ഭരണസംവിധാനം ആണെന്നും നഗരസഭ കെടുകാര്യസ്ഥതയുടെ പര്യായമായി മാറിയിരിക്കുകയുമാണ്. കുറച്ചുപേർക്ക് തടിച്ചു കൊഴുക്കാനുള്ള ഭരണം ആയിട്ട് നഗരസഭയെ മാറ്റി. നികുതിഘടന പരിഷ്‌കരിക്കണമെന്നും കൊള്ളലാഭം ഉണ്ടാക്കുന്ന നിലപാടിൽ നിന്നും മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിങ്കളാഴ്‌ച്ച രാവിലെ 10 മണിക്ക് ആരംഭിച്ച സത്യാഗ്രഹസമരം വൈകുന്നേരം നാലുമണിക്ക് പര്യവസാനിച്ചു.

സമരപരിപാടിയിൽ രാജേഷ് കൊച്ചിയങ്ങാടി അധ്യക്ഷതവഹിച്ചു.എം രത്നാകരൻ, പി സജീവൻ ,പി പി രാമചന്ദ്രൻ , എൻ രതി, വി പ്രസീത, സി ശോഭ ,സി പി സംഗീത , ഇ പി ബിജു, വിനു കരിയാട്, വികെ സ്മിൻ തേഷ്, കെ കാർത്തിക, സി പി രാജീവൻ, കെ പവിത്രൻ ,കെ പി സുഖില, കെ പി സാവിത്രി എന്നിവർ പ്രസംഗിച്ചു. പി പി രജിൽ കുമാർ ,ടി പി സുനിൽകുമാർ , സി മനോജ്,എം പി പ്രജീഷ്, ടി കെ സജിത്ത് ബാബു, വി ഇ രതീഷ്ബാബു, കെ പി സുജാത , രാജൻ കനകശ്രീ , പിടി ലതിക , കെ സഹജ , വി കെ സുജീഷ് എന്നിവർ നേതൃത്വം നൽകി.