- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

കണ്ണൂർ: കണ്ണൂർ നഗരത്തിലെ ഹോട്ടൽ ഭക്ഷ്യവിഷബാധയെ തുടർന്ന് കോർപറേഷൻ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റിവകുപ്പും അടച്ചുപൂട്ടിച്ചു. കണ്ണൂർ ആശിർവാദ് ഹോട്ടലിന് സമീപമുള്ള ഹോട്ടൽ മിഡാസാണ് പൂട്ടിച്ചത്. ആശുപത്രി ക്യാന്റീൻ പോലെ പ്രവർത്തിച്ചുവരുന്ന ഈ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിഞ്ഞ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇവർ ആശുപത്രിയിൽ നിന്നും ഇൻജക്ഷനെടുത്തതിനു ശേഷമാണ് രോഗവിമുക്തരായത്. ഇതിനെ തുടർന്ന് കോർപറേഷൻആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റിവിഭാഗവും ഹോട്ടൽ മിഡാസിൽ തിങ്കളാഴ്‌ച്ച രാവിലെ പത്തുമണിയോടെ റെയ്ഡു നടത്തിയത്.
റെയ്ഡിൽ ഇവിടെ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജും പഴകിയ ഭക്ഷ്യവസ്തുക്കളും കണ്ടെത്തി. മാസങ്ങളായി ശുചീകരിക്കാത്ത ടാങ്കിൽ നിന്നാണ് ഇവിടെക്കാവശ്യമായ വെള്ളമെടുത്തിരുന്നത്. അടുക്കളയിൽ ഭക്ഷ്യവാശിഷ്ടങ്ങൾ കൂന്നുകൂടിയിട്ട നിലയിലാണ്. പാത്രങ്ങൾ ദിവസങ്ങളായി കഴുകാതെ വെച്ച അവസ്ഥയിലാണുള്ളത്. ഇതരസംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലിചെയ്യുന്നവരിൽ ഭൂരിഭാഗവും.
മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഹോട്ടൽ. ഇവിടെ ഹെൽത്ത് കാർഡുള്ള ഒരു തൊഴിലാളി മാത്രമേയുള്ളൂ. ഫുഡ്സേഫ്റ്റി വിഭാഗത്തിന്റെ ലൈസൻസും ക്ലിയറൻസുമില്ലാതെയാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. കണ്ണൂരിലെ പ്രമുഖമായ ആശിർവാദ് ആശുപത്രിയിലെത്തുന്നവർ ക്യാന്റീന് സമാനമായി പ്രവർത്തിച്ചിരുന്ന ഈ ഹോട്ടലിൽ നിന്നാണ ്ഭക്ഷണം കഴിച്ചു വന്നിരുന്നത്. ആശുപത്രിയിൽ കഴിയുന്ന രോഗികൾക്കും ഇവിടെ നിന്നാണ് പാർസൽ ഭക്ഷണം കൊണ്ടുപോയിരുന്നത്.
വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചുവരുന്നതെന്നു തെളിഞ്ഞതായി റെയ്ഡിന് നേതൃത്വം നൽകിയ കോർപറേഷൻ ആരോഗ്യവിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി രാജേഷ് പറഞ്ഞു. റെയ്ഡിന് ഫുഡ് സേഫ്റ്റി ഇൻസ്പെക്ടർ വിനോദ്, ഹെൽത്ത് ഇൻസ്പെക്ടർ എ.കെ പ്രകാശൻ എന്നിവരും പങ്കെടുത്തു.


