ച്ഛന്റെ സ്‌നേഹ വാത്സല്യത്തിന്റെ ഓർമ്മകൾ നിറച്ച ചിത്രവുമായി പ്രണവ് മോഹൻലാൽ. മകൻ ഇന്‌സ്റ്റഗ്രാമിൽ ചിത്രം പങ്കുവെച്ചതിന് പിന്നാലെ കമന്റുമായി മോഹൻലാലും എത്തി.

 
 
 
View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)

മകനെ നെഞ്ചോട് ചേർത്തിരുത്തി കവിളിൽ ഉമ്മ നൽകുന്ന ചിത്രത്തിനു അച്ഛൻ തന്നെ കമന്റുമായി എത്തിയതോടെ അതിന് കൂടുതൽ ഭംഗിയേറി. മുത്തവും ഹൃദയവും ഒന്നിച്ചു നൽകിയായിരുന്നു മോഹൻലാലിന്റെ കമന്റ്.

 
 
 
View this post on Instagram

A post shared by Pranav Mohanlal (@pranavmohanlal)

സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരമാണ് പ്രണവ് മോഹൻലാൽ. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളാകട്ടെ യാത്രാവേളകളിൽ പകർത്തുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങളായിരിക്കും. പതിവിനു വിപരീതമായായിരുന്നു അച്ഛന്റെ ചിത്രം പങ്കുവച്ചത്.