തിരുവനന്തപുരം: ധർണക്ക് കോ-ഓഡിനേറ്റർ ടി എ പ്രേംദാസ് നേതൃത്വം നൽകി. സമരസമിതി കൺവീനർ സരസ്വതി വലപ്പാട്, കെ.ജി.സുരേന്ദ്രൻ, എൻ.ഡി വേണു, കെ.എസ് നിഹിൻ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ആയിരത്തിലധികം പേർ ദിവസവും ഒ പി യിലെത്തുന്ന ആശുപത്രിയിൽ പി എസ് സി വഴി മൂന്നു ഡോക്ടർമാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. അതു കൊണ്ടു തന്നെ രാവിലെയുള്ള പരിമിതമായ മണിക്കൂറുകൾ ഒഴിച്ച് ഡോക്ടർമാരുടെ സേവനം ഇല്ലാത്തതിനാൽ അപകട കേസുകളും,മറ്റു സമയങ്ങളിലെ രോഗികളേയും അറ്റന്റുചെയ്യുന്നതിനു പ്പോലും സാധിക്കുന്നില്ല. മൂന്നു ദശാബ്ദങ്ങൾ മുമ്പുവരെ പ്രസവവും ശുശ്രൂഷയും, കിടത്തി ചികിത്സയും പോസ്റ്റുമോർട്ടവും പോഷകാഹാര വിതരണവും പേ വാർഡും ലഭ്യമായിരുന്നു.

മറ്റൊരു റഫറൽ ആശുപത്രിയിലേക്ക് ഇരുപത്തിയഞ്ചു കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് പട്ടികജാതി സമൂഹവും മത്സ്യ തൊഴിലാളികളും ദരിദ്രജനവിഭാഗങ്ങളും ഭൂരിപക്ഷമായ ആളുകൾക്കുണ്ടാവുന്നത്. നാട്ടിക മണ്ഡലത്തിലെ ഒട്ടുമിക്ക സർക്കാരാശുപത്രികൾക്കും അഞ്ചു മുതൽ 25 കോടികൾ വരെ ബജറ്റിൽ ഫണ്ട് അനുവദിച്ച സ്ഥലം എം എൽ എ മുകുന്ദന്റേയും സർക്കാരിന്റേയും അവഗണനക്കും വിവേചനത്തിനുമെതിരെയാണ് ബജറ്റിന് പിറ്റേ ദിവസം തന്നെ സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധം സംഘടിപ്പിച്ചത്.

തുടർന്നു നിയമസഭ സമ്മേളനം തീരുന്നതുവരേയും വലപ്പാട് വെച് റിലേ സത്യഗ്രഹവും സമരസമിതി സംഘടിപ്പിച്ചിട്ടുണ്ട്. തുടർന്ന് എം എൽ എ യുടെ പ്രാദേശിക പക്ഷവാദത്തിനെതിരെ എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തും.
അവഗണന അവസാനിപ്പിച്ച് ബജറ്റിൽ ഫണ്ടു വകയിരുത്താതിരുന്നാൽ വിവിധങ്ങളായ പ്രത്യക്ഷ സമരങ്ങൾക്ക് ജനപിന്തുണയോടെ സമരസമിതി തുടക്കം കുറിക്കും.