- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാതയോര വിശ്രമകേന്ദ്രങ്ങൾ: കിഫ്ബിയുമായി ഓക്കി (OKIH) ധാരണാപത്രം ഒപ്പുവെച്ചു
തിരുവനന്തപുരം: പാതയോര വിശ്രമകേന്ദ്രങ്ങൾ (റെസ്റ്റ് സ്റ്റോപ്പ്) നിർമ്മിക്കുന്നതിന് സർക്കാർ ഉടമസ്ഥതയിലുള്ള ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ് കമ്പനി (ഓക്കി) കിഫ്ബിയുമായി ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപം 30 കേന്ദ്രങ്ങളിലാണ് 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന റെസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുക. നിശ്ചിത ചെലവിലും സമയത്തിലും ആഗോള നിലവാരം പുലർത്തികൊണ്ട് കാര്യക്ഷമമായ പദ്ധതി നിർവഹണത്തിനാണ് കിഫ്ബിയുടെ സഹായം സ്വീകരിക്കുക.
കിഫ്ബി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സിഇഒ ഡോ. കെ.എം. എബ്രഹാമിന്റെ സാന്നിധ്യത്തിൽ ഓക്കി എംഡി ഡോ. ബാജു ജോർജ്, കിഫ്ബി ചീഫ് ഓഫ് പ്രോജക്ട്സ് എസ്.ജെ. വിജയദാസ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ചേർത്തലയിലും തലപ്പാടിയിലുമാണ് ആദ്യ റെസ്റ്റ് സ്റ്റോപ്പുകൾ നിർമ്മിക്കുക. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഓക്കി ഡയറക്ടർ ബോർഡ് യോഗം നേരത്തെ തീരുമാനിച്ചിരുന്നു. നിർമ്മാണം ത്വരിതപ്പെടുത്താൻ കമ്പനിയുടെ മൂലധനം 45 കോടി രൂപയായി ഉയർത്തുകയും ചെയ്തിരുന്നു.