- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്ക് ടി ഇ സി ഹോസ്പിറ്റലിൽ മികച്ച രോഗനിർണയ സംവിധാനങ്ങൾ ഒരുക്കി ഗൈഡ്ഹൗസ് ഇന്ത്യ
ഗൈഡ്ഹൗസ് ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന മികച്ച നിലവാരത്തിലുള്ള രോാഗനിർണയ സംവിധാനങ്ങൾ കുറഞ്ഞ നിരക്കിലാണ് ടെക്നോപാർക്ക് ജീവനക്കാർക്കും കുടുംബങ്ങൾക്കും ലഭ്യമാക്കുന്നത്.
തിരുവനന്തപുരം 2022, മാർച്ച് 15: ടെക്നോപാർക്ക് കാമ്പസിനുള്ളിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ടെക്നോപാർക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടി ഇ സി) ഹോസ്പിറ്റലിന് ഗൈഡ് ഹൗസ് ഇന്ത്യ 15 ലക്ഷം രൂപ സംഭാവന ചെയ്തു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഉള്ള വാണിജ്യസ്ഥാപനങ്ങൾക്ക് ആഗോളതലത്തിൽ കൺസൽട്ടൻസി സേവനങ്ങൾ നൽകുന്ന ഗൈഡ്ഹൗസ് ഇന്ത്യ സംഭാവന ചെയ്ത ഈ തുക ടെക്നോപാർക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് (ടി ഇ സി) ഹോസ്പിറ്റലിന് സമ്പൂർണമായ രീതിയിൽ ഡയഗ്‌നോസ്റ്റിക് സംവിധാനങ്ങൾ ഒരുക്കുന്നതിനാണ് ഉപയോഗിച്ചിട്ടുള്ളത്.
ഗൈഡ് ഹൗസ് ഇന്ത്യയിലെ ജീവനക്കാർ എപ്പോഴും സമൂഹത്തിന് മികച്ച സംഭാവനകൾ നൽകുന്നതിൽ ഏറെ ബദ്ധശ്രദ്ധരാണ്. ലോകമെമ്പാടും കോവിഡ് മഹാമാരി പടർന്ന് പിടിച്ച സാഹചര്യത്തിലും അവർ സമൂഹത്തിന് നൽകിയ മികച്ച സംഭാവനകളിലൂടെ ഇക്കാര്യം പ്രകടമാണ്. ടി ഇ സി ഹോസ്പിറ്റലിലേക്ക് നൽകിയ സംഭാവനയിലൂടെ വാങ്ങിയ ലാബ് സംവിധാനങ്ങളിൽ ഒരു ആർ.ടി.പി സി.ആർ മെഷീനും മറ്റ് പരിശോധനാ ഉപകരണങ്ങളും ഉൾപ്പെടുന്നു. ടെക്നോപാർക്കിലെ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കുറഞ്ഞ നിരക്കിൽ ഡയഗ്‌നോസ്റ്റിക് സംവിധാനങ്ങൾ ഇതിലൂടെ ലഭ്യമാകും.
പുതിയ പരിശോധനാ സംവിധാനങ്ങൾ ഗൈഡ്ഹൗസ് ഇന്ത്യ പാർട്ണറും കൺട്രി ഹെഡുമായ മഹേന്ദ്രസിങ് റാവത്ത്, ഡയറക്ടർ ഉണ്ണികൃഷ്ണൻ ആർ എസ്, അഡ്‌മിനിസ്ട്രേഷൻ ഇൻ ചാർജ്ജ് റാണാ.ടി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ടി ഇ സി ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും തങ്ങളുടെ സി.എസ്.ആർ സേവനങ്ങൾ വിപുലമായ തേതിൽ ഇനിയും തുടരുമെന്നും മഹേന്ദ്രസിങ് റാവത്ത് വ്യക്തമാക്കി.
ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്ന കാര്യത്തിൽ ഗൈഡ്ഹൗസ് ഇന്ത്യ നൽകുന്ന മികച്ച സംഭാവനകളിൽ ഒന്നാണ് ഈ പുതിയ സംരംഭം. തിരുവനന്തപുരം ടെക്നോപാർക്കിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ടി ഇ സി ഹോസ്പിറ്റലിലെ പുതിയ ഡയഗനോസ്റ്റിക് സംവിധാനങ്ങൾ ഏറെ പ്രയോജനപ്രദമാകും.