ന്യൂഡൽഹി: യുക്രൈനിൽ നിന്ന് 22 ,500 ഇന്ത്യക്കാരെ തിരികെയെത്തിച്ചതായി രാജ്യസഭയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ . സങ്കീർണ്ണമായ വെല്ലുവിളികളാണ് ഓപ്പറേഷൻ ഗംഗ നേരിട്ടത്. സുമിയിലും കാർകീവിലും കനത്ത വെല്ലുവിളികൾ നേരിട്ടു.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്നത് വലിയ ഏകോപനമാണ്. എംബസി ജീവനക്കാർ നടത്തിയത് വലിയ സേവനം. നയതന്ത്രത്തലത്തിൽ റഷ്യയുമായും ഇടപെടൽ നടത്തിയെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.