- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് സാമ്പത്തിക സഹായം നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി
ഹൈദരാബാദ്: യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ തെലങ്കാനയിലെ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് സാമ്പത്തിക സഹായം സർക്കാർ നൽകുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിവസം നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളമുള്ള 20,000-ൽ അധികം വിദ്യാർത്ഥികളാണ് എം.ബി.ബി.എസ് പഠനത്തിനായി യുക്രൈനിൽ ഉണ്ടായിരുന്നത്. തെലങ്കാനയിൽ നിന്നുള്ള 740 മെഡിക്കൽ വിദ്യാർത്ഥികളിൽ 710 പേരെ തിരികെ കൊണ്ടുവരാൻ സർക്കാരിന് സാധിച്ചെന്ന് തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു.
'ഇപ്പോഴും യുദ്ധം തുടരുകയാണ്. തിരിച്ചുവന്നവരുടെ ഭാവി എന്താകും? അതിനാൽ, അവരുടെ വിദ്യാഭ്യാസം ഇവിടെ തുടരുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ വേണ്ട നടപടികളെടുക്കും. അവരുടെ ഭാവി നശിക്കാതിരിക്കാൻ ഞങ്ങൾ ചെലവ് ഏറ്റെടുക്കും', മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു.
Next Story




