ജോക്കർ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ കൂടു കൂട്ടിയ നടിയാണ് മന്യ. തന്റെ പുതിയ നൃത്ത വിഡിയോ ആരാധകരുമായി പങ്കുവയ്ക്കുകയാമ് മന്യ. സ്‌റ്റൈലിഷ് വേഷത്തിൽ തകർപ്പൻ ചുവടുകളുമായാണ് താരം എത്തിയത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. വിഡിയോയ്‌ക്കൊപ്പം അതിജീവന കഥയും മന്യ പങ്കുവച്ചിട്ടുണ്ട്.

 
 
 
View this post on Instagram

A post shared by Manya (@manya_naidu)

'ഒരു സിസേറിയനും 3 ശസ്ത്രക്രിയകളും കഴിഞ്ഞു. ഡിസ്‌കിനു തകരാർ ഉണ്ട്. എഴുന്നേറ്റു നടക്കാൻ പോലും സാധിക്കുമെന്നു കരുതിയില്ല. എന്നാൽ എല്ലാത്തിനെയും അതിജീവിച്ച് ഇപ്പോൾ നൃത്തം ചെയ്യുന്നു. ദൈവത്തിനും എനിക്കു വേണ്ടി പ്രാർത്ഥിച്ചവർക്കും നന്ദി പറയുകയാണ്' എന്നാണ് മന്യയുടെ കുറിപ്പ്.

ശസ്ത്രക്രിയയ്ക്കു ശേഷം സുഖം പ്രാപിച്ചു വരികയാണെന്നും നൃത്തം ചെയ്യുന്നതു തനിക്കു സന്തോഷം നൽകുന്നുവെന്നും നടി കുറിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമാണ് മന്യ. താരത്തിന്റെ നൃത്ത വിഡിയോയ്ക്കും അതിജീവന കുറിപ്പിനും മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്.