- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്നപൂർണ - കണ്ണൂർ സിറ്റി പൊലീസ് JUST SAY NO ലഹരി വിരുദ്ധ ക്യാമ്പയിനിന് പ്രൗഢ ഉജ്വല തുടക്കം
'ലഹരി മുക്ത കണ്ണൂർ' എന്ന ലക്ഷ്യം മുൻനിറുത്തി അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷന്റെയും കണ്ണൂർ സിറ്റി പൊലീസിന്റെയും ആഭിമുഖ്യത്തിൽ *JUST SAY NO* ലഹരി വിരുദ്ധ ക്യാമ്പയ്നിനു പ്രൗഢ ഗംഭീര തുടക്കം. കേരളത്തിലെ ഓഹരി നിക്ഷേപകരുടെ കൂട്ടായ്മയായ ബുൾസ് ആൻഡ് ബെയർസ് ക്യാപിറ്റലിസിന്റെ സഹകരണത്തോടെ യാണ് JUST SAY NO ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പയ്യാമ്പലം ബീച്ചിൽ നടന്ന ചടങ്ങ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐപിഎസ് ഉത്ഘാടനം ചെയ്തു. വരും ദിവസങ്ങളിലും പൊലീസിന്റെ കർശനമായ നിരീക്ഷണവും ശക്തമായ ഇടപെടലും ലഹരി മാഫിയക്കെതിരെ തുടർന്നും ഉണ്ടാകുമെന്നു കമ്മീഷണർ അറിയിച്ചു. പൊതു ജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണം ലഹരി മാഫിയയെ തുരത്താൻ ഉണ്ടാകണമെന്നു കമ്മീഷണർ ആർ. ഇളങ്കോ അഭ്യർത്ഥിച്ചു.
കണ്ണൂരിലെ യുവജനങ്ങളെയും വിദ്യാർത്ഥികളെയും ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് രക്ഷിക്കുക എന്നതാണ് JUST SAY NO ക്യാമ്പയ്നിന്റെ ഉദ്ദേശമെന്ന് അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് പറഞ്ഞു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്‌സ്, എൻ.സി.സി, എൻ.എസ്.എസ് എന്നിവരുടെ സഹകരണ ത്തോടു കൂടി കോളേജ് വിദ്യാർത്ഥികൾ, സ്‌കൂൾ വിദ്യാർത്ഥികൾ എന്നിവർക്കിടയിൽ ബോധവത്കരണം, ഷോർട് ഫിലിം നിർമ്മാണം, ക്വിസ് മത്സരങ്ങൾ, ചിത്ര കലാകാരന്മാരെ പങ്കെടുപ്പിച്ചു കൊണ്ട് ലഹരി വിരുദ്ധ സന്ദേശം അടിസ്ഥാനമാക്കി ചിത്ര രചന ക്യാമ്പ്, കല സാംസ്‌കാരിക പ്രവർത്തകരുടെ ശില്പശാല തുടങ്ങിയ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ ജസ്റ്റ് സെ നോ ക്യാമ്പയ്നിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നു അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് അറിയിച്ചു.
മുൻപ് വൻ നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന എംഡിഎംഎ , എൽഎസ്ഡി പോലുള്ള അതിമാരക ലഹരി മരുന്നുകൾ കണ്ണൂർ പോലുള്ള നഗരങ്ങളിൽ ലഭ്യമാകുന്നത് പൊതു ജനങ്ങളിൽ ഭീതി ഉളവാക്കിയിട്ടുണ്ടെന്നും ഇത് കുറ്റകൃത്യങ്ങൾ വർധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ടെന്നും അന്നപൂർണ രക്ഷാധികാരിയും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ അഭിപ്രായപ്പെട്ടു.
സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ലഹരി വിരുദ്ധ പ്രതിജ്ഞ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ ചൊല്ലിക്കൊടുത്തു.
ജസ്റ്റ് സെ നോ ക്യാമ്പയിനിന്റെ ഭാഗമായി പയ്യാമ്പലം ബീച്ചിൽ അന്നപൂർണ അംഗവും മാട്ടൂൽ സ്വദേശിയുമായ നിധിൻ നാരായണൻ ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കി കൊണ്ട് മണൽ ശിൽപം ഒരുക്കി. കഴിഞ്ഞ ലോക് സഭ തെരെഞ്ഞെടുപ്പ് സമയത്ത് സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷൻ & ഇലക്ട്റൽ പാർട്ടിസിപ്പേഷൻ (സ്വീപ്) ക്യാമ്പയി നിന്റെ ഭാഗമായി നിധിൻ നാരായണൻ പയ്യാമ്പലത്തു നിർമ്മിച്ച മണൽ ശിൽപം മുൻ കണ്ണൂർ കളക്ടർ മിർ മുഹമ്മദ് ഐഎഎസ് ഉൾപ്പെടെ പ്രമുഖരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു.
അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അന്നപൂർണ രക്ഷാധികാരിയും നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗ മുഖ്യ അതിഥിയായിരുന്നു. അന്നപൂർണ കോർ കമ്മിറ്റി അംഗങ്ങളായ തോമസ് ആലക്കോട്, ഒ.ബാലകൃഷ്ണൻ, റിട്ടയേർഡ് സർക്കിൾ ഇൻസ്പെക്ടർ കെ.സുധാകരൻ, ഹരിശ്രീ ബസ് എം.ഡി. സി.വി.അനീഷ് കുമാർ, ജിജേഷ് എന്നിവർ നേതൃത്വം നൽകി.