സ്‌കൂൾ ലൈബ്രറികൾക്ക് ഗുണപരമായ പുസ്തകങ്ങൾ നൽകുന്ന 'വായനയുടെ വസന്തം ' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

SIET തയ്യാറാക്കിയ ഓൺലൈൺ പോർട്ടൽ മുഖേന 1438 സ്‌കൂളുകളാണ് പുസ്തകങ്ങൾ ഇൻഡന്റ് ചെയ്തിട്ടുള്ളത്. കൂടാതെ ഈ വർഷം 85 തമിഴ് മീഡിയം സ്‌കൂളുകൾക്കും 96 കന്നട മീഡിയം സ്‌കൂളുകൾക്കും ഈ ഭാഷകളിലുള്ള ലൈബ്രറി പുസ്തകങ്ങൾ നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരത്തിൽ ആകെ 1619 സ്‌കൂളുകൾ ആണ് ഈ വർഷം ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. സ്‌കൂളുകൾ ഇൻഡന്റ് ചെയ്തിട്ടുള്ള പുസ്തകങ്ങളുടെ ആകെ എണ്ണം 6,73,621 ആണ്. 9.58 കോടി രൂപയാണ് ഈ വർഷം ആകെ ഈ പദ്ധതിക്കായി സർക്കാർ ചെലവഴിക്കുന്നത്. ആകെ 93 പ്രസാധകർ ആണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്.ഒരു ദിവസം രണ്ട് ജില്ലകളിൽ പുസ്തക മേള നടത്തിക്കൊണ്ട് 7 ദിവസം കൊണ്ട് വിതരണം പൂർത്തിയാക്കും.