- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃത സർവ്വകലാശാല : അന്തർദ്ദേശീയ സോഷ്യൽ വർക്ക് കോൺഫറൻസ് പയ്യന്നൂർ പ്രാദേശിക കാമ്പസിൽ
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പയ്യന്നൂർ പ്രാദേശിക കാമ്പസിലെ സാമൂഹ്യ പ്രവർത്തക വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്തർദ്ദേശീയ സോഷ്യൽ വർക്ക് കോൺഫറൻസ് (എപ്പിസ്റ്റമേ 2022) മാർച്ച് 16, 17 തീയതികളിൽ നടക്കും. പയ്യന്നൂർ പ്രാദേശിക കാമ്പസിൽ 16ന് രാവിലെ 10.30ന് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് സോഷ്യൽ വർക്കേഴ്‌സ് അന്തർദ്ദേശീയ വൈസ് പ്രസിഡണ്ട് റോസ് ഹെൻഡേഴ്‌സൺ, കോൺഫറൻസ് ഉദ്ഘാടനം ചെയ്യും.
സോഷ്യൽ വർക്ക് വിഭാഗം തലവൻ ഡോ. ജോസ് ആന്റണി അദ്ധ്യക്ഷനായിരിക്കും. വികസനകാര്യ വിദഗ്ദ്ധനും മനുഷ്യാവകാശ പ്രവർത്തകനുമായ അലോഷ്യസ് ജയിംസ്, അമേരിക്കയിലെ സെന്റ് അമ്പ്രോസ് സർവ്വകലാശാലയിലെ സോഷ്യൽ വർക്ക് വിഭാഗം പ്രൊഫ.ജോണി അഗസ്റ്റിൻ, എസ്. ഒ. എസ്. ചിൽഡ്രൻസ് വില്ലേജസ് ഓഫ് ഇന്ത്യയുടെ വില്ലേജ് ഡയറക്ടർ അരുണ മരാന്ദി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
Next Story