ബെംഗളൂരു: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വ്യാഴാഴ്ച കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്ത് മുസ്ലിം സംഘടനകൾ.

കർണാടക അമീറെ ശരീഅത്ത് മൗലാനാ സഗീർ അഹ്‌മദ് ഖാൻ റഷാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിധിയിൽ അങ്ങേയറ്റം ദുഃഖമുണ്ടെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകൾ ബന്ദിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്.

വിഷയം ചർച്ച ചെയ്യുന്ന പ്രതിഷേധപരിപാടിയിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസ് വ്യക്തമാക്കി. ബന്ദ് ആചരിക്കാനും സമാധാനപരമായി പ്രതിഷേധിക്കാനുമാണ് മതനേതാക്കൾ ആഹ്വാനം ചെയ്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.