- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസിക്ക് കനത്ത തിരിച്ചടി; ഡീസൽ ചാർജ് വീണ്ടും കൂട്ടി
തിരുവനന്തപുരം: കെഎസ്ആർടിസിക്കുള്ള ഡീസൽ ചാർജ് വീണ്ടും കൂട്ടി. ലീറ്ററിന് 21 രൂപയാണ് കൂട്ടിയത്. ഇനി മുതൽ കെഎസ്ആർടിസി ഒരു ലീറ്റർ ഡീസലിന് 121.35 രൂപ നൽകേണ്ടി വരും. ദിവസം അഞ്ചര ലക്ഷത്തോളം ലിറ്റർ ഡീസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. പ്രതിസന്ധിയിൽ കഴിയുന്ന കെഎസ്ആർടിസിയെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നടപടി കൂടുതൽ ദോഷമായി ബാധിക്കും.
ദിവസം 50,000 ലിറ്ററിൽ കൂടുതൽ ഇന്ധനം ഉപയോഗിക്കുന്ന സംസ്ഥാനത്തെ ഏക സ്ഥാപനമാണ് കെഎസ്ആർടിസി. ഫെബ്രുവരിയിൽ 6.73. രൂപ കൂട്ടിയിരുന്നു. അമ്പതിനായിരത്തിൽ കൂടുതൽ ലിറ്റർ ഇന്ധനം ഉപയോഗിക്കുന്നവർക്കാണ് കേന്ദ്ര സർക്കാർ ഈ വിലവർധന ഏർപ്പെടുത്തിയിരിക്കുന്നത്.
Next Story




