ന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് സീറോ മലബാർ സഭയുടെ കുടുംബത്തിനും അൽമായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ നേതൃത്വത്തിൽ അൽമായ നേതാക്കൾ നൂറാം ജന്മദിനം ആഘോഷിക്കുന്ന സാധു ഇട്ടിയവിര സാറിനെ അദ്ദേഹത്തിന്റെ വസതിയായ കോതമംഗലത്തെ ജീവജ്യോതിയിൽ വച്ച് ആദരിക്കുന്നതാണ്.

ഇന്ന് ജീവിച്ചിരിക്കുന്ന സീറോ മലബാർ സഭയുടെ ഏറ്റവും വലിയ അൽമായ പ്രേഷിതനാണ് ശ്രീ സാധു ഇട്ടിയവിര.മനുഷ്യസ്നേഹത്തിനുള്ള ആൽബർട്ട് ഷൈ്വറ്റ്സർ അന്താരാഷ്ട്ര അവാർഡ് അദ്ദേഹത്തിന് ലഭിക്കുന്നത് 1981 ലാണ്.അതിനും അഞ്ചുവർഷം മുൻപ് അവാർഡ് ലഭിച്ചത് മദർ തെരേസയ്ക്കായിരുന്നു.

സാധു ഇട്ടിയവിരയുടെ മലയാളത്തിൽ 50 പുസ്തകങ്ങളും, ഇംഗ്ലീഷിൽ 75 എണ്ണവും പ്രസിദ്ധീകരിച്ചു.1960 ൽ പ്രസിദ്ധീകരിച്ച ആദ്യകൃതി 'പിതാവും പുത്രനും' മാത്രം 80000 കോപ്പികൾ വിറ്റഴിക്കപ്പെടുകയുണ്ടായെന്നതും പത്തോളം ഇന്ത്യൻ - വിദേശ ഭാഷകളിലേയ്ക്ക് കൃതികൾ മൊഴിമാറ്റം നടത്തിയെന്നതും ശ്രദ്ധയർഹിക്കുന്നു. സമാഹരിക്കപ്പെടാത്തതായി അദ്ദേഹത്തിന്റെ 7000 ലേഖനങ്ങളും പത്തോളം പുസ്തകങ്ങളും ഇനിയുമുണ്ട്.നൂറിന്റെ നിറവിൽ സാധു ഇട്ടിയവിര നിഷ്‌കളങ്കനായ ഒരു കുട്ടിയെപ്പോലെ നമ്മെ നോക്കി പുഞ്ചിരിക്കുന്നു.നരച്ച മുടിയും താടിയും ആ പുഞ്ചിരിയെ പ്രശോഭിപ്പിക്കുന്നു.

തിരുവല്ല പ്ലാങ്കമൺ മണലേൽ ജോസഫ് - മറിയാമ്മ ദമ്പതികളുടെ മകൾ ലാലിയാണ് ഭാര്യ.ഏക മകൻ ജിജോ ഹൈസ്‌കൂൾ അദ്ധ്യാപകനാണ്. ജിജോയുടെ ഭാര്യ ജെയ്സി, ചെറുമകൾ എമ്മ ഇവർകൂടി ചേർന്നാലും സാധുവിന്റെ കുടുംബചിത്രം പൂർണമാവില്ല. തന്റെ വളർത്തുമൃഗങ്ങളും 10 ഏക്കർ ജൈവകൃഷിയിടവും എല്ലാം അദ്ദേഹത്തിന് കുടുംബമാണ്.

പ്രോലൈഫ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി,അന്തർദേശീയ മാതൃവേദി ജനറൽ സെക്രട്ടറി റോസിലി പോൾ തട്ടിൽ തുടങ്ങിയവർ ആശംസകളർപ്പിക്കും.