- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അംഗൻവാടി കുട്ടിയെ ഹെൽപ്പർ കെട്ടിയിട്ട് മർദ്ദിച്ചെന്ന പരാതി; ചൈൽഡ് ലൈൻ അന്വേഷണമാരംഭിച്ചു; പൊലീസ് കേസെടുത്തേക്കും

കണ്ണൂർ: അംഗൻവാടി കുട്ടിയെ ഹെൽപ്പർ കെട്ടിയിട്ടു മർദ്ദിച്ചുവെന്ന പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണമാരംഭിച്ചു. കിഴുന്നപ്പാറയിലെ അംഗൻവാടിയിലാണ് കഴിഞ്ഞ ദിവസം വികൃതി കാണിച്ചതിന് അംഗൻവാടി ഹെൽപ്പർ പ്രകോപിതയായി കുട്ടിയെ കെട്ടിയിട്ട് കൈക്ക് അടിച്ചു പരുക്കേൽപ്പിച്ചതായി പരാതിയുയർന്നത്.
കുട്ടി വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയായിരുന്നു. കുട്ടിയുടെ കൈയിൽ അടിയേറ്റ പാടു കണ്ടതിനെ തുടർന്ന് വീട്ടുകാർ അദ്ധ്യാപികയോട് ചോദിച്ചപ്പോൾ സംഭവം നടന്ന 16ന് അവർ കണ്ണൂർ കോർപറേഷനിൽ നടന്ന ഒരു ആരോഗ്യക്യാംപിൽ പങ്കെടുക്കാൻ പോയിരുന്നുവെന്നു പറഞ്ഞത്. ഇതിനെ തുടർന്നാണ് അംഗൻവാടി ഹെൽപ്പർ ബേബിയാണ് കുട്ടിയെ മർദ്ദിച്ചതെന്നു വ്യക്തമായത്. ന്നപ്പാറയിലെ അൻഷാദ്-ഷഹാന ദമ്പതികളുടെ മകനാണ് മർദ്ദനമേറ്റകുട്ടി.
സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതി ലഭിച്ചിട്ടുണ്ടെന്നു ചൈൽഡ് ലൈൻ അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തിവരികയാണ്. കുട്ടി ജനലിൽ കയറി കളിക്കവെ പലതവണ പറഞ്ഞിട്ടും ഇറങ്ങാൻ കൂട്ടാക്കത്തതിനെ തുടർന്ന് പിടിച്ചറിക്കുകയും പിന്നീട് ആവർത്തിച്ചപ്പോൾ കൈ കെട്ടിയിട്ടിട്ടു ചെറുതായി അടിച്ചുവെന്നുമാണ് ഹെൽപ്പറുടെ വിശദീകരണം. ഇതിൽ താൻ കുട്ടിയുടെ വീട്ടിൽ പോയി രക്ഷിതാക്കളോട് പോയി ക്ഷമ ചോദിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു. എന്നാൽ സംഭവം വിവാദമായതിനെ തുടർന്ന് സാമൂഹികക്ഷേമവകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചൈൽഡ് ലൈനിൽ നിന്നും റിപ്പോർട്ടുകിട്ടിയാൽ കേസെടുക്കുന്ന കാര്യം പരിശോധിക്കുമെന്ന് എടക്കാട് പൊലിസും അറിയിച്ചു.


