- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യുക്രൈനിൽ യുദ്ധമുഖത്ത് നിന്നും രക്ഷതേടി ഇപ്പോഴും ഇന്ത്യക്കാർ; 15 മുതൽ 20 വരെ പേർ കുടുങ്ങിക്കിടക്കുന്നു; നാട്ടിൽ തിരിച്ചെത്തിക്കുമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന 15 മുതൽ 20 വരെ ഇന്ത്യക്കാർ ഇപ്പോഴും യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ. ഓപ്പറേഷൻ ഗംഗ അവസാനിപ്പിച്ചിട്ടില്ലെന്നും ഇവരെയും തിരിച്ച് നാടുകളിലെത്തിക്കാൻ ശ്രമം തുടരുന്നതായും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
'അവർക്ക് എല്ലാ സഹായവും സർക്കാർ നൽകുന്നുണ്ട്. ചിലർ ഇപ്പോഴും ഖേർസണിൽ കുടുങ്ങി കിടക്കുന്നുണ്ട്. യുക്രൈനിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കാതെ ഓപ്പറേഷൻ ഗംഗ അവസാനിപ്പിക്കില്ല' - വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
യുക്രൈനിൽ സംഘർഷങ്ങൾ ആരംഭിച്ച ഉടനെ വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കാർക്കായി രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചിരുന്നു. 20000 ത്തോളം ഇന്ത്യക്കാരാണ് ഇതിലൂടെ രജിസ്ട്രർ ചെയ്തിരുന്നത്. ഇതിൽ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ യുക്രൈൻ വിടാൻ തയ്യാറാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ അവരുടെ സാഹചര്യം നാം തിരിച്ചറിയണമെന്നും തങ്ങളുടെ വിദ്യാഭ്യാസം മുടങ്ങുമോ എന്ന ആശങ്ക കാരണമാണ് ഇവർ യുക്രൈൻ വിടാൻ തയ്യാറാവാത്തതെന്നും ജയശങ്കർ പറഞ്ഞിരുന്നു.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ആയിരക്കണക്കിന് ഇന്ത്യക്കാരെ കേന്ദ്ര സർക്കാർ യുക്രൈനിൽ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. റഷ്യയും യുക്രൈനും ഇതിനോട് സഹകരിക്കുകയും ഇവരെ പുറത്തെത്തിക്കാനായി സുരക്ഷ ഇടനാഴികൾ പ്രഖ്യാപിക്കുകയും ചെയ്തു.




