കണ്ണൂർ: : കോൺഗ്രസ് മെമ്പർഷിപ്പ് ക്യാമ്പയിന് കണ്ണൂർ ജില്ലയിൽ പ്രൗഢമായ തുടക്കം. ഗാന്ധിയനും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ വാണിദാസ് എളയാവൂരിന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഡിജിറ്റൽ മെമ്പർഷിപ്പ് നൽകിക്കൊണ്ടാണ് മെമ്പർഷിപ്പ് കാമ്പയിന് തുടക്കമിട്ടത്. കോൺഗ്രസിന്റെ പൈതൃകം ഇന്ത്യയിലെന്നല്ല, ലോകത്ത് തന്നെ മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാൻ കഴിയില്ലെന്ന് വാണിദാസ് എളയാവൂർ പറഞ്ഞു.

മൂന്നു ഘടകങ്ങളാണ് എനിക്ക് കോൺഗ്രസിൽ ഉറച്ചുനിൽക്കാൻ പ്രേരകമാകുന്നത്. ഒന്ന് അതിന്റെ മഹത്തായ പൈതൃകം. രണ്ട് സോഷ്യലിസത്തിലും മതേതരനിരപേക്ഷതയിലും അടിയുറച്ചു നിലകൊള്ളുന്ന സുതാര്യമായ പ്രത്യയശാസ്ത്രം, മൂന്നാമതൊന്ന് ഗാന്ധിജി തൊട്ടിങ്ങോട്ട് കോൺഗ്രസിന്റെ നേതൃനിര. ഈ മൂന്നു ഘടകങ്ങളാണ് ഇപ്പോഴും കോൺഗ്രസിന്റെ പ്രസക്തിയെന്ന് വാണിദാസ് എളയാവൂർ പറഞ്ഞു.

ചെറിയ തിരിച്ചടികൾ കോൺഗ്രസിനുണ്ടാകുമ്പോൾ മറ്റു പാർട്ടികളിലേക്ക് കൂടു മാറാൻ ആലോചിക്കുന്നവരെ യഥാർത്ഥ കോൺഗ്രസുകാരായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി, ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.സി മുഹമ്മദ് ഫൈസൽ, സുരേഷ് ബാബു എളയാവൂർ ,ബ്ലോക് ഭാരവാഹികളായ സതീശൻ ബാവുക്കൻ, മോഹനൻ എന്നിവരും പങ്കെടുത്തു.മെമ്പർഷിപ്പ് പ്രവർത്തനം ജില്ലയിൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

ഡിജിറ്റൽ മെമ്പർഷിപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും അതിന്റെ പ്രവർത്തനങ്ങൾക്ക് ക്ലാസെടുക്കാനും ഓരോ ബ്ലോക്കിൽ നിന്ന് ഓരോരുത്തരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു. മെമ്പർഷിപ്പ് പ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കെപിസിസിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ കെപിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ , ഡിസിസി ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ എന്നിവരുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ പി സി സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, മുൻ ഡിസിസി പ്രസിഡണ്ട് സതീശൻ പാച്ചേനി, പി ടി മാത്യു, എ ഡി മുസ്തഫ, , വി എ നാരായണൻ, സജീവ് മാറോളി,ചന്ദ്രൻ തില്ലങ്കേരി , എം നാരായണൻ കുട്ടി, കെ പ്രമോദ് ,എം പി ഉണ്ണികൃഷ്ണൻ ,രജനി രമാനന്ദ്, കെ സി മുഹമ്മദ് ഫൈസൽ ,ഹരിദാസ് മൊകേരി എന്നിവർ സംസാരിച്ചു