അജ്മാൻ: യുഎഇയിലെ അജ്മാനിൽ വ്യാഴാഴ്ചയുണ്ടായ വൻ തീപ്പിടുത്തത്തിൽ പത്ത് ടാങ്കറുകൾ കത്തി നശിച്ചു. അതേസമയം സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

അൽ ജർഫ് ഇൻഡസ്ട്രിയൽ ഏരിയയിലായിരുന്നു സംഭവമെന്ന് അജ്മാൻ പൊലീസ് അറിയിച്ചു. രണ്ട് കമ്പനികളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡീസൽ ടാങ്കറുകളാണ് കത്തി നശിച്ചത്. വിവരം ലഭിച്ചയുടൻ തന്നെ രണ്ട് സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽ നിന്നുള്ള അഗ്‌നിശമന സേനാ സംഘങ്ങൾ സ്ഥലത്തെത്തി.

പരിസരത്തെ മറ്റ് സ്ഥലങ്ങളിലേക്ക് തീ പടർന്നു പിടിക്കാതെ തടയാൻ സാധിച്ചതായും ഒരു മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.