- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടി കൊണ്ട് ഇനിയും ജോലി ചെയ്യാനില്ല; സംരക്ഷണം നൽകാത്ത സർക്കാരിനെ വിമർശിച്ച് ഐ എം എ ഭാരവാഹികൾ

കണ്ണൂർ: രോഗികളുടെയുംകൂട്ടിരിപ്പുകാരുടെയും അടി കൊണ്ട് ജോലി ചെയ്യാൻ ഇനി കഴിയില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വ്യക്തമാക്കി. സംസ്ഥാനത്ത് ഡോക്ടർമാർക്കെതിരെ അനുദിനം അക്രമം വർധിച്ചുവരുമ്പോഴും സർക്കാർ കൈകെട്ടി നോക്കി നിൽക്കുകയാണ്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്ത പൊലീസ് നടപടി അക്രമം വർധിപ്പിക്കാനാണ് ഇടയാക്കുന്നത്. ഡോക്ടർമാരെ സമരത്തിലേക്ക് തള്ളി വിട്ടാൽ സർക്കാർ ആവും ഉത്തരവാദി.
നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ ആർക്കും കേസ് കൊടുക്കാം.ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നും കണ്ണൂർ പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഐ. എം. എ ഭാരവാഹികൾ ആരോപിച്ചു.
സംസ്ഥാനത്ത് തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി അക്രമങ്ങൾക്കെതിരെ ശക്തിയായി പ്രതികരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാനവ്യാപകമായി ജനകീയ ബോധവത്കരണം നടത്തിവരികയാണ്.
ചികിത്സയ്ക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങൾ ഉണ്ടായാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ അക്രമങ്ങൾ നടത്തുന്ന പ്രവണത വർദ്ധിച്ചു വരികയാണ്. പലപ്പോഴും സാമൂഹ്യവിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികൾ. ആശുപത്രി ആക്രമണങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ്.രണ്ടു വർഷത്തിനിടയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൂരമായ അക്രമിക്കപ്പെട്ടു
പ്രതികളിൽ ചില പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്നതും ഇവർക്കെതിരെ കേസുകൾ എടുക്കാൻ പൊലീസും മടിക്കുന്നതിന് കാരണമാണ്.
ആശുപത്രികൾ സുരക്ഷിത മേഖലകളായി പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും ഐ. എം. എ ഭാരവാഹികൾ ആവശ്യപ്പെട്ടു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യണം.
നിയമത്തിലെ ചില വ്യവസ്ഥകൾ നാട്ടിലെ തീരെ ചെറുതും ഇടത്തരവുമായ ആശുപത്രികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കോവിഡ്് കാലഘട്ടത്തിനു മുൻപുള്ള സാഹചര്യമല്ല. ഇപ്പോൾ നിലനിൽക്കുന്നത് എന്നത് യാഥാർത്ഥ്യമായി കാണണം. കോവിഡ് പശ്ചാത്തലത്തിൽ ധൃതിപിടിച്ച് ഇത് നടപ്പിലാക്കാൻ ശ്രമിക്കുന്നത് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കും. വിവിധ ചികിത്സാ സമ്പ്രദായങ്ങൾ ചേർത്ത് സങ്കര ചികിത്സാസമ്പ്രദായം നടപ്പിലാക്കാനുള്ള ദേശീയ നയം അശാസ്ത്രീയവും പൊതുജനാരോഗ്യത്തെ ദോഷമായി ബാധിക്കുന്നതും ആണ് . എംബിബിഎസ് യോഗ്യത ഇല്ലാത്തവർക്കും ആധുനികവൈദ്യശാസ്ത്ര മേഖല കൈകാര്യം ചെയ്യാൻ ബ്രിഡ്ജ് കോഴ്സുകൾ വഴി അനുവാദം നൽകുന്ന സമ്പ്രദായം ഒഴിവാക്കണം.
ആവശ്യത്തിലധികം എംബിബിഎസ് യോഗ്യത ഉള്ളവർ കേരളത്തിൽ നിലവിലുണ്ട്. ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ ചികിത്സ തുടങ്ങുന്നതിനുമുമ്പ് എടുക്കുന്ന ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റാൻ നാഷണൽ മെഡിക്കൽ കമ്മീഷൻ നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിന് യോജിച്ചതല്ല. 1956 കൊണ്ടുവന്ന സ്റ്റാഫ് പാറ്റേൺ കാലഹരണപ്പെട്ടതാണ്. സർക്കാർ ആശുപത്രികളാണ് രോഗികളുടെ എണ്ണം കൂടുന്നതും രോഗികൾ കൂട്ടമായി എത്തുന്നതും.
ശമ്പളവർധന അടക്കമുള്ള കാര്യങ്ങളിൽ സർക്കാർ ചെയ്യാം ചെയ്യാം എന്നു പറയുന്നതല്ലാതെ ഇതുവരെ ചെയ്യാത്തത് ശരിയല്ലെന്നും ഐ എം എ സംസ്ഥാന പ്രസിഡണ്ട് ഡോക്ടർ സാമുവൽ കോശി, സംസ്ഥാന സെക്രട്ടറി ഡോക്ടർ ജോസഫ് ബെനവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു


