തൃശൂർ: കൊടുങ്ങല്ലൂർ ഏറിയാട് സ്‌കൂട്ടറിൽ മക്കളോടൊപ്പം പോയ യാത്രചെയ്ത തുണിക്കട ഉടമയായ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരിക്കേൽപ്പിച്ചു. എറിയാട് സ്വദേശി റിൻസിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിൻസി നടത്തുന്ന തുണിക്കടയിലെ മുൻ ജീവനക്കാരനാണ് ആക്രമിച്ചത്. അക്രമി എറിയാട് സ്വദേശി റിയാസിനായി തിരച്ചിൽ.

സ്‌കൂട്ടറിൽ മക്കളോടൊപ്പം വീട്ടിലേക്കു പോകുകയായിരുന്ന വീട്ടമ്മയെ ബൈക്കിടിച്ചു വീഴ്‌ത്തിയശേഷമാണ് വെട്ടിപ്പരുക്കേൽപിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. എറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പിൽ റിൻസി നാസറിനെ (30) ആണ് അയൽവാസിയായ യുവാവ് വെട്ടിപ്പരുക്കേൽപിച്ചത്. റിൻസിയുടെ മൂന്നു വിരലുകൾ അറ്റുപോയി.

കൈക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. എറിയാട് കേരള വർമ്മ സ്‌ക്കൂളിന് സമീപമുള്ള വസ്ത്രാലയം അടച്ച് മക്കളോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു.

അതുവഴി വന്ന ബൈക്ക് യാത്രികർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി സ്ഥലംവിട്ടു. കൊടുങ്ങല്ലൂർ ഡിവൈ.എസ്‌പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.സമീപവാസിയായ യുവാവാണ് വെട്ടിയതെന്നാണ് സൂചന. ഇയാൾക്കെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.

അക്രമം കണ്ടു നടുങ്ങിയ റിൻസിയുടെ മക്കളുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ സംഭവം അറിഞ്ഞത്. കുട്ടികൾ പരുക്കേൽക്കാതെ രക്ഷപെട്ടു. റിൻസിയെ ആക്രമിച്ച പുതിയ വീട്ടിൽ റിയാസ് (25) ബൈക്കിൽ രക്ഷപെട്ടു.

തുണിക്കട ഉടമയായ ഇവർ കടയടച്ച് മക്കളോടൊപ്പം മടങ്ങുമ്പോഴാണ് അക്രമുണ്ടായത്. വഴിയാത്രക്കാർ ബഹളം വച്ചപ്പോൾ അക്രമി രക്ഷപ്പെട്ടു.