സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാർക്ക് നേരെയുള്ള ഭരണകൂട ഭീകരത അവസാനിപ്പി ക്കണമെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി സുബൈദ കക്കോടി ആവശ്യപ്പെട്ടു. കെറെയിൽ സമരക്കാരായ സ്ത്രീകളെ റോഡിലൂടെ വലിച്ചിഴക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്നത് പലപ്പോഴും പുരുഷ പൊലീസാണ്.

സമര സ്ത്രീകളോടുള്ള പുരുഷപൊലീസിന്റെ നരനായാട്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിൽ പോലും ആവർത്തിക്കുകയാണ്. ഇത് മനുഷ്യാവകാശ ലംഘനവും നിയമ വിരുദ്ധവുമാണ്.
വ്യാപക പ്രതിഷേധം ഉയരണമെന്നും അവർ ആവശ്യപ്പെട്ടു.