കൊച്ചി: പത്തടിപ്പാലത്തെ 347ാം നമ്പർ പില്ലറിന്റെ അടിത്തറയിൽ ഉണ്ടായ ബലക്ഷയം സംബന്ധിച്ച് യാതൊരു ആശയക്കുഴപ്പത്തിനും ഇപ്പോൾ അടിസ്ഥാനമില്ല. പ്രശനം എത്രയും വേഗം പരിഹരിക്കാനാവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. ബലപ്പെടുത്തൽ ജോലികൾ തിങ്കളാഴ്ച ആരംഭിക്കും. ആളുകളുടെ സംശയ ദൂരീകരണത്തിനായി പത്തടിപ്പാലത്തിന് സമീപമുള്ള പില്ലറുകളും പരിശോധനയ്ക്ക് വിധേയമാക്കും.

പത്തടിപ്പാലത്തെ ബലക്ഷയം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ അതീവ ഗൗരവത്തിലുള്ള നടപടികളാണ് കെ.എം. ആർ എൽ കൈകൊണ്ടത്. ഡി.എംആർ.സി, എൽ ആൻഡ് ടി, എയ്ജിസ് എന്നിവരെ ബന്ധപ്പെട് പ്രശ്‌ന പരിഹാരത്തിന് വഴി തേടിയിരുന്നു. കരാർ കാലാവധി കഴിഞ്ഞു പോയതാണെങ്കിലും കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ ലോക് നാഥ് ബെഹ്റയുടെ അഭ്യർത്ഥന പ്രകാരം എൽ ആൻഡ് ടി സ്വന്തം നിലയ്ക്ക് ബലപ്പെടുത്തൽ ജോലികൾ ഏറ്റെടുത്ത് ചെയ്യുകയാണ്.

എൽ ആൻഡ് ടി ഡിസൈനർമാരും ജിയോ ടെക്‌നിക്കൽ വിദഗ്ധരും അടങ്ങിയ ടീമിനെ അയച്ച് സ്ഥലം സന്ദർശിച്ച് പഠനം നടത്തി. എൽ ആൻഡ് ടീം പ്രതിനിധികളും കെ.എം.ആർ.എൽ സംഘം നിലവിലുള്ള മെട്രോറെയിൽ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിൽ മഴക്കാലം ആരംഭിക്കുന്നതിന് മമ്പ്തന്നെ പൂർത്തിയാക്കുന്ന വിധത്തിലാണ് നിർമ്മാണ ജോലികൾ നടത്തുക.

പത്തടിപ്പാലത്ത് ഗതാഗത നിയന്ത്രണം

കൊച്ചി മെട്രോയുടെ പത്തടിപ്പാലത്തെ 347ാം നമ്പർ പില്ലറിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ നടക്കുന്നതിനാൽ ശനിയാഴ്ച (മാർച്ച് 19 ) മുതൽ പില്ലർ നമ്പർ 346 മുതൽ 350 വരെയുള്ള ഭാഗത്തെ റോഡിൽ ഇരു ദിശയിലും ഗതാഗത നിയന്ത്രണം ഉണ്ടാകും.