- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിൽ നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖരെത്തും; അരലക്ഷം പേർ പങ്കെടുക്കും
ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അടുത്ത വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ലക്‌നൗവിലെ അടൽ ബിഹാരി വാജ്പേയി ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥിന്റെ രണ്ടാം വട്ട സത്യപ്രതിജ്ഞാ ചടങ്ങ്.
വൈകുന്നേരം 4 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുലായം സിങ് യാദവ്, അഖിലേഷ് യാദവ് എന്നിവരെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. ഇതുകൂടാതെ, സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരെയും ക്ഷണിക്കുമെന്ന് റിപ്പോർട്ടുണ്ട്.
സത്യപ്രതിജ്ഞാ ചടങ്ങിൽ 45,000 പേർക്ക് പങ്കെടുക്കാം. ഇതിനുപുറമെ, 200 വിവിഐപി അതിഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിൽ രാഷ്ട്രീയമായി ഏറ്റവും നിർണ്ണായകമായ സംസ്ഥാനത്ത് ബിജെപി ചരിത്രപരമായ വിജയമാണ് നേടിയത്.. 403 അംഗ നിയമസഭയിൽ 255 സീറ്റുകൾ നേടിയാണ് ബിജെപി തുടർച്ചയായ രണ്ടാം തവണയും ഉത്തർപ്രദേശിൽ അധികാരം നിലനിർത്തിയത്.
ഉത്തർപ്രദേശിൽ ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ചാണ് യോഗി ആദിത്യനാഥ് രണ്ടാമതും അധികാരത്തിലെത്തിയത്. സംസ്ഥാനത്ത് കഴിഞ്ഞ 37 വർഷത്തിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.
ന്യൂസ് ഡെസ്ക്