- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചെൻചിനിയയിൽ നിന്നെത്തി പരിശീലനം സിദ്ധിച്ച കൊലയാളികൾ വീടുകൾ കയറി ഇറങ്ങിയും തെരുവിലൂടെ നടന്നും യുക്രെയിനികളെ കൊന്നു തള്ളുന്നു; മരിയുപോൾ തെരുവുകൾ നരകമായി മാറിയതായി ദൃക്സാക്ഷികൾ; റഷ്യ യുദ്ധം കടുപ്പിക്കുമ്പോൾ കാഴ്ച്ചകൾ ദയനീയം
സകല സീമകളും ലംഘിച്ച് കടുത്ത മനുഷ്യാവകാശ ധ്വംസനത്തിലേക്കാണ് റഷ്യ നീങ്ങുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റഷ്യൻ സൈന്യത്തിനു പുറമെ പ്രത്യേക പരിശീലനം സിദ്ധിച്ച ചെൻചെൻ കൊലയാളികളേയും ഇറക്കിയിരിക്കുകയാണ് റഷ്യ. മരിയുപോളിൽ വീടുകൾ തോറും കയറിയിറങ്ങിയാണ് ഇവർ അക്രമങ്ങൾ ചെയ്തുകൂട്ടുന്നത്. പുടിന്റെ അടുത്ത അനുയായികൂടിയായ ചെൻചെൻ നേതാവ് റംസാൻ കാഡ്രേ്യാവ് തന്നെ പുറത്തുവിട്ടു എന്ന് പറയപ്പെടുന്ന വീഡിയോ ദൃശ്യങ്ങളിൽ ചെൻചെൻ പടയാളികൾ ആയുധങ്ങളുമായി യുക്രെയിൻ സൈന്യത്തെ നേരിടുന്നത് കാണാം.
അതേസമയം, കഴിഞ്ഞ ദിവസം റഷ്യൻ ബോംബിംഗിൽ തകർന്ന ഡ്രാമ തീയറ്ററിനുള്ളിൽ ഇപ്പോഴും ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അഭയാർത്ഥി ക്യാമ്പായി മാറ്റിയ ഇവിടെ ആയിരക്കണക്കിന് യുക്രെയിനികളായിരുന്നു താമസിച്ചിരുന്നത്. ആദ്യബോംബിംഗിൽ തന്ന് കെട്ടിട്ത്തിന്റെ മദ്ധ്യഭാഗം തകർന്നതോടെ അടിയിലുള്ള സുരക്ഷാ അറകളിലേക്ക് മാറാൻ അവർക്ക് കഴിഞ്ഞിരുന്നില്ല. അതാണ് മരണസംഖ്യ വർദ്ധിക്കുവാൻ കാരണമായത്.
ബോംബ് വർഷിച്ച് നരകതുല്യമാക്കിയ മരിയുപോൾ നഗരത്തിൽ റഷ്യൻ സൈന്യം പ്രവേശിച്ചു. യുക്രെയിൻ സൈന്യം അപ്പോഴും പോര് തുടർന്നുകൊണ്ടിരിക്കുകയാണ്. തികഞ്ഞ ഒരു യുദ്ധഭൂമിയായി മാറിയിരിക്കുകയാണ് നഗരം എന്ന് മരിയുപോൾ മേയർ പറയുന്നു. അതിനിടയിൽ, തന്റെ കുടുംബാംഗങ്ങളുമായി നഗരംവിട്ടോടിയ, മരിയുപോൾ ടി വി സ്റ്റേഷൻ സി ഇ ഒ പറഞ്ഞത്, യാത്രയിൽ മറികടന്ന ഓരോ ബ്ലോക്കിലും മൃതദേഹങ്ങൾ കാണാനായി എന്നാണ്.
നഗരത്തിൽ നിന്നും ജീവനുകൊണ്ട് രക്ഷപ്പെട്ടവർ പറയുന്നത് മരിയുപോൾ ഒരു നരകമായി കഴിഞ്ഞു എന്നാണ്. രക്തംവാർന്നു മരിക്കാനോ, തീപോള്ളലിൽ നീറിനീറി മരിക്കാനോ ജനങ്ങളെ വിട്ടുകൊടുത്തിരിക്കുകയാണ്. ആശുപത്രികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ പോലും ബോംബിട്ടു തകർത്തിരിക്കുന്നു. നിരത്തുകൾ മുഴുവൻ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ കൊണ്ട് മൂടപ്പെട്ടിരിക്കുന്നതിനാൽ, അടിയന്തര ചികിത്സകൾ നൽകുന്നതിനായി എത്തിച്ചേരാൻ ഡോക്ടർമാർക്ക് ആകുന്നില്ല.
നീണ്ട മൂന്നാഴ്‌ച്ചക്കാലത്തെ ബോംബിംഗിനും ഷെൽ വർഷങ്ങൾക്കും ശേഷം റഷ്യൻ പട്ടാളം മരിയുപോൾ നഗരത്തിൽ കയറിയതായി റഷ്യൻ പ്രതിരോധ മന്ത്രി സ്ഥിരീകരിച്ചു. ഇതോടെ, ഈ നഗരവും റഷ്യൻ സൈന്യത്തിന് കീഴടങ്ങുമോ എന്ന ആശങ്കയുയരുന്നുണ്ട്. ഇത് പിടിച്ചെടുക്കാനായാൽ അത് റഷ്യയുടെ വലിയ ഒരു വിജയം തന്നെയായിരിക്കും. ഇനിയൊന്നും ബാക്കി വയ്ക്കാത്ത വിധം ബോംബിട്ടു തകർത്തെങ്കിൽ കൂടി, യുക്രെയിനിലെ വലിയൊരു നഗരം കീഴടക്കുക എന്നത് ഏകദേശം പരാജയത്തിന്റെ വക്കത്ത് നിൽക്കുന്ന റഷ്യയ്ക്ക് വലിയൊരു ആത്മവിശ്വാസം നൽകും.
നഗരം വിട്ടോടുന്നവർക്ക് ഇടത്താവളങ്ങൾ തീർക്കുന്ന സ്‌കൂൾ കെട്ടിടങ്ങൾക്ക് നേരെയും റഷ്യൻ സൈന്യം ബോംബ് വർഷം നടത്തിയതായി അത്തരമൊരു താത്ക്കാലിക ക്യാമ്പിൽ നിന്നും മകനോടൊപ്പം രക്ഷപ്പെട്ട ഒരു യുവതി പറയുന്നു. ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യമാണ് ഉള്ളതെന്നും അവർ പറയുന്നു. പലവ്യഞ്ജന കടകളും മെഡിക്കൽ ഷോപ്പുകളും പോലും ബോംബിംഗിൽ തകർന്നിരിക്കുന്നു.
മൂന്നാം ദിവസം വെന്നിക്കൊടി പാറിച്ച്, പാവ സർക്കാരിനെ സ്ഥാപിച്ച് മടങ്ങാമെന്ന ചിന്തയിൽ ആസൂത്രണം ചെയ്ത യുദ്ധം ഇപ്പോൾ നാലാമത്തെ ആഴ്‌ച്ചയിലേക്ക് കടക്കുകയാണ്. ഇതുവരെയുംയുക്രെയിൻ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യത്തിനായിട്ടില്ല. കനത്ത ബോംബിംഗാണ് കീവ് അതിർത്തികളിൽ നടക്കുന്നത്.
യുക്രെയിൻസൈന്യവും പൊരുതി നിൽക്കുകയാണ്. അതിനിടയിൽ അമേരിക്ക നൽകുന്ന പുതിയ സൈനിക സഹായത്തിന് നന്ദി പറഞ്ഞുകൊണ്ട് സെലെൻസ്‌കി ടിവിയിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, എന്താണ്സഹായം എന്നത് അദ്ദേഹം വെളിപ്പെടുത്തിയില്ല.
മറുനാടന് മലയാളി ബ്യൂറോ