- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉന്നത വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിങ് കോളജ് അസോസിയേഷൻ
കൊച്ചി: സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമുൾപ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയിൽ സമഗ്രമാറ്റങ്ങൾ അടിയന്തരമായുണ്ടാകണമെന്നും സർക്കാരിന്റെ ക്രിയാത്മക നടപടികൾക്ക് എല്ലാവിധ സഹകരണവുമേകുമെന്നും കേരള കാത്തലിക് എഞ്ചിനീയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
കേന്ദ്ര സംസ്ഥാന സർക്കാർ ഫണ്ടുകളും നൂതന അറിവുകളും വിവിധങ്ങളായ പദ്ധതികളും സംസ്ഥാനത്തെ എല്ലാ വിദ്യാർത്ഥികൾക്കും അവകാശപ്പെട്ടതാണെന്നിരിക്കെ ഇക്കാര്യത്തിൽ സർക്കാർ, എയ്ഡഡ്, സ്വാശ്രയ കോളജ് വിദ്യാർത്ഥികൾ എന്ന വേർതിരിവ് നീതീകരണമില്ലാത്തതാണ്. വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർക്കാർ പദ്ധതികളിൽ തുല്യനീതി നടപ്പിലാക്കണം.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി വലിയ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മാനേജുമെന്റുകളുമായി വിവിധ വിദ്യാഭ്യാസപദ്ധതി രൂപീകരണം സംബന്ധിച്ച് ചർച്ചകൾ നടത്താൻ സർക്കാർ മുന്നോട്ടുവന്നാൽ സഹകരിക്കുമെന്നും, സാങ്കേതിക സർവ്വകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പും കേന്ദ്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഏജൻസികളുമായി സഹകരിച്ച് സെമിനാറുകളും ദേശീയതല കോൺഫ്രൻസുകളും സംഘടിപ്പിക്കുവാനും അസോസിയേഷൻ തീരുമാനിച്ചു.
പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, ലീഗൽ അഡൈ്വസർ അഡ്വ. കുര്യൻ ജോർജ് കണ്ണന്താനം, എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ എന്നിവർ വിവിധ വിഷയാവതരണങ്ങൾ നടത്തി.
റവ. ഫാ. ജോൺ വിളയിൽ, ഫാ. റോയി വടക്കൻ, ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട് , മോൺ.തോമസ് കാക്കശ്ശേരി, മോൺ. വിൽഫ്രഡ് ഇ., മോൺ. ഡോ. ജോസഫ് മലേപ്പറമ്പിൽ, മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ, ഫാ.പോൾ നെടുമ്പുറം, ഫ്രാൻസീസ് ജോർജ് എക്സ് എംപി., റവ.ഡോ.ജോസ് കണ്ണമ്പുഴ, ഫാ. ജോർജ് പാറമേൻ, റവ. ഡോ. റ്റോമി ജോസഫ് പടിഞ്ഞാറേവീട്ടിൽ, ഫാ. ജെയിംസ് ചെല്ലങ്കോട്ട് , ഫാ. മാത്യു അറേക്കളം സിഎംഐ, ഫാ. ജസ്റ്റിൻ ആലുങ്കൽ, ഫാ. ജോൺ പാലിയക്കര സിഎംഐ, ഫാ. ജോർജ് റബയ്റോ എന്നിവർ സംസാരിച്ചു.
ഉന്നതവിദ്യാഭ്യാസമേഖലയിൽ വന്നിരിക്കുന്ന ആനുകാലിക മാറ്റങ്ങളുെട പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടത്തുന്ന കീം പ്രവേശനപരീക്ഷ സമ്പ്രദായം നിലവിലുള്ള 50:50 അനുപാതമെന്ന അഡ്‌മിഷൻ പാറ്റേൺ എന്നിവ സംബന്ധിച്ച് സർക്കാർ പുനഃപരിശോധന നടത്തണമെന്നും ഇതരസംസ്ഥാനങ്ങളിലെ അഡ്‌മിഷൻ മാനദണ്ഡങ്ങളും എഐസിറ്റിഇ നിർദ്ദേശങ്ങളും പരിഗണിക്കണമെന്നും സമ്മേളനം അഭ്യർത്ഥിച്ചു.