- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഴയിനത്തിൽ ലക്ഷക്കണക്കിന് രൂപ പിരിച്ച ശേഷം പുതിയ വാഹനം അടക്കം ആർഭാടം; കണ്ണൂർ വിസിക്ക് പിണറായിയുടെ അതേ ശൈലി എന്ന് മാർട്ടിൻ ജോർജ്

കണ്ണൂർ : സാധാരണക്കാരിൽ നിന്നും ലക്ഷക്കണക്കിന് രൂപ പിഴയിനത്തിൽ പിരിച്ചെടുക്കുകയും പിന്നീട് അതെ പണം സ്വന്തം ആർഭാടത്തിനു ഉപയോഗിക്കുകയും ചെയ്യുന്ന പിണറായി ശൈലിയാണ് കണ്ണൂർ വൈസ് ചാൻസിലറും തുടരുന്നതെന്നു മാർട്ടിൻ ജോർജ്. സർക്കാർ വലിയ സാമ്പത്തിക പ്രതിസന്ധിയിൽ ഇരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിക്ക് പുതിയ വാഹനം വാങ്ങിയത് .
കേരളത്തിലെ സർവകലാശാലകളിലെ തനത് ഫണ്ടുകൾ അടിയന്തിര പ്രാധാന്യമുള്ളവയ്ക്കു ചിലവഴിക്കുവാൻ പോലും തികയാത്ത സാഹചര്യവും, സംസ്ഥാന സർക്കാർ സർവകലാശാലയുടെ വിഹിതം വെട്ടിക്കുറക്കുവാൻ നടപടി സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് മാർച്ച് 11നു നടന്ന സർവകലാശാല സിണ്ടിക്കേറ്റ് അഡിഷണൽ അജണ്ടയായി വൈസ് ചാൻസലർക്ക് വാഹനം വാങ്ങുവാൻ അനുമതി നൽകിയിരിക്കുന്നത്.
ഇപ്പോൾ ഇദ്ദേഹം ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വാഹനം തന്നെ പർച്ചേസ് ചെയ്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു. വിദ്യാർത്ഥികളിൽ നിന്നും, ജീവനക്കാരിൽ നിന്നും ഉണ്ടാകുന്ന ചെറിയ പിഴവിനു പോലും വലിയ തുകയാണ് സർവകലാശാല ഫൈൻ ഇനത്തിൽ ഈടാക്കുന്നത് . പക്ഷെ വിദ്യാഭ്യാസ യോഗ്യത നേടുന്നതിനു വേണ്ടി റെഗുലേഷനിൽ പറഞ്ഞതിൽ ഇളവ് നൽകുന്നതിനു സർവകലാശാലയ്ക്ക് ലക്ഷങ്ങൾ ഫൈൻ നൽകിയാൽ മതി എന്നത് സമൂഹത്തിനു നൽകുന്ന തെറ്റായ സന്ദേശമാണ്.
കണ്ണൂർ സർവകലാശാല പരിധിയിലെ ജനങ്ങൾ മറ്റു മേഖലകളെ അപേക്ഷിച്ച് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. തൊഴിലാളി പാർട്ടി എന്ന് അവകാശപെടുന്ന ഇടതു പക്ഷ സർക്കാർ നോമിനേറ്റ് ചെയ്ത സിണ്ടിക്കേറ്റും, വിസിയുമാണ് സാധാരണക്കാരെ പിഴിഞ്ഞ് എടുത്ത പണം ആർഭാടത്തിനു വേണ്ടി ഉപയോഗിക്കുന്നത് ' ജനാധിപത്യ മര്യാദയും പ്രതിബദ്ധതയുമുണ്ടെങ്കിൽ ഈ തീരുമാനം പുനപരിശോധിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു


