- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ശമ്പളമായി വാങ്ങുക ഒരു രൂപ മാത്രം; സുതാര്യതയോടെ കേസുകൾ കൈകാര്യം ചെയ്യും'; തുറന്നുപറഞ്ഞ് പഞ്ചാബിന്റെ പുതിയ അഡ്വക്കറ്റ് ജനറൽ
ചണ്ഡീഗഢ്: സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും സുതാര്യതയോടെ കേസുകൾ കൈകാര്യം ചെയ്യുമെന്നും പഞ്ചാബിന്റെ അഡ്വക്കറ്റ് ജനറലായി നിയമിക്കപ്പെട്ട ചണ്ഡീഗഢ് ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ അന്മോൽ രത്തൻ സിദ്ദു.
അഡ്വക്കേറ്റ് ജനറലായി സേവനം നിർവഹിക്കുന്നതിന് ശമ്പളമായി വാങ്ങുക ഒരു രൂപ മാത്രമായിരിക്കും. സംസ്ഥാനത്തിന് സാമ്പത്തിക ബാധ്യതയാകാൻ ഉദ്ദേശിക്കുന്നില്ലെന്നും അതിനാലാണ് കുറഞ്ഞ ശമ്പളം വാങ്ങുന്നതെന്നും ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അന്മോൽ പറഞ്ഞു.
ചണ്ഡീഗഢ് ഹൈക്കോടതിയിൽ ഭരണഘടനാ, ക്രിമിനൽ, സിവിൽ, ഭൂമി വിഷയങ്ങളിലുള്ള വളരെ സെൻസിറ്റീവായ കേസുകൾ കൈകാര്യം ചെയ്ത അഭിഭാഷകനാണ് അന്മോൽ. സാമൂഹിക സേവനത്തിനുള്ള പഞ്ചാബിലെ പരമോന്നത സിവിലിയൻ ബഹുമതിയായ പർമൻ പത്ര പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
1958 മെയ് ഒന്നിന് കർഷക കുടുംബത്തിൽ ജനിച്ച അന്മോൽ ഗ്രാമത്തിലെ സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് 1975-ൽ ചണ്ഡീഗഡിലേക്ക് താമസം മാറി. സെക്റ്റർ-11ലെ ഗവൺമെന്റ് കോളേജിലായിരുന്നു പിന്നീട് പഠനം.
പിന്നീട് പഞ്ചാബ് സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി. 1981 മുതൽ 1982 വരെ സ്റ്റുഡന്റ് കൗൺസിൽ പ്രസിഡന്റായിരുന്നു. 1985-ൽ അഭിഭാഷകനായി പ്രൊഫഷണൽ കരിയർ തുടങ്ങി. 2005 വരെ ഡെപ്യൂട്ടി അഡ്വക്കറ്റ് ജനറലായിരുന്നു. പിന്നീട് അഡീഷണൽ അഡ്വക്കറ്റ് ജനറലുമായി. അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പദവികളും വഹിച്ചു. എട്ടു തവണ ചണ്ഡീഗഢ് ബാർ അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.




