- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പിതാവും സഹോദരനും മുത്തച്ഛനും അമ്മാവനും പീഡിപ്പിച്ചെന്ന് പെൺകുട്ടി; കേസെടുത്ത് പൊലീസ്
പുനെ: വിവിധ സമയങ്ങളിലായി പിതാവും സഹോദരനും മുത്തച്ഛനും അമ്മാവനും പീഡിപ്പിച്ചെന്ന് പെൺകുട്ടി. സ്‌കൂളിൽ 'ഗുഡ് ടച്ച്, ബാഡ് ടച്ച്' പഠിപ്പിക്കുന്നതിനിടെയാണ് പെൺകുട്ടി അതിക്രമം തിരിച്ചറിഞ്ഞതും ടീച്ചറോട് വെളിപ്പെടുത്തിയതും. 11കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പൂണെ പൊലീസ് കേസ് എടുത്തു.
അഞ്ച് വർഷത്തിനിടെ വിവിധ സമയങ്ങളിലായി നാലുപേരും പെൺകുട്ടിയെ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. ബിഹാർ സ്വദേശിനിയായ 11കാരി പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സഹോദരൻ, 45കാരനായ പിതാവ്, 60കാരനായ മുത്തച്ഛൻ, 25കാരനായ അമ്മാവൻ എന്നിവരാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. എന്നാൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
2017 മുതൽ പിതാവ് കുട്ടിയെ ഉപദ്രവിക്കുന്നുണ്ട്. 2020 മുതൽ സഹോദരനും ലൈംഗികാതിക്രമത്തിനിരയാക്കി. പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.