അബുദാബി: യുഎഇയിൽനിന്ന് ഈ മാസം 27 മുതൽ ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെയും സമയത്തിലെയും മാറ്റങ്ങൾ ചുവടെ. രാജ്യാന്തര യാത്രാ വിലക്ക് ഇന്ത്യ പിൻവലിച്ചതോടെയാണു കോവിഡിനു മുൻപുള്ള സമയം പുനരാരംഭിക്കുന്നത്. എന്നാൽ ചില സർവീസുകളിൽ നേരിയ മാറ്റമുണ്ട്. ഗോ ഫസ്റ്റ് ഉൾപ്പെടെ ചില എയർലൈനുകൾ പുതിയ സർവീസുകളും ആരംഭിച്ചു.

ഗോ ഫസ്റ്റ്

* അബുദാബി-കണ്ണൂർ. പുതിയ സർവീസ്. ആഴ്ചയിൽ 7 ദിവസവും രാത്രി 10.20ന്

* അബുദാബി-മുംബൈ ഏപ്രിൽ 22 മുതൽ രാത്രി 11.10ന്. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ

* അബുദാബി-ഡൽഹി ഏപ്രിൽ 15 മുതൽ രാത്രി 10.35ന്. ചൊവ്വ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ

* അബുദാബി-കൊച്ചി ദിവസേന (സമയം ഉടൻ പ്രഖ്യാപിക്കും)

എയർ ഇന്ത്യ എക്സ്‌പ്രസ്

* അബുദാബി-കണ്ണൂർ ദിവസേന ഉച്ചയ്ക്ക് ഒരു 1ന്

* അബുദാബി-തിരുവനന്തപുരം ദിവസേന രാത്രി 9.10ന്

* അബുദാബി-കൊച്ചി ദിവസേന രാത്രി 10ന്

* അബുദാബി-കോഴിക്കോട് വെളുപ്പിന് 12.20ന്

* അബുദാബി-ട്രിച്ചി ഉച്ചയ്ക്ക് 2.30ന്

* അബുദാബി-മംഗലാപുരം രാത്രി 11.45ന്

* അൽഐൻ-കോഴിക്കോട് ഞായർ, വ്യാഴം ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.20ന്

എയർ ഇന്ത്യ

* അബുദാബി-മുംബൈ ദിവസേന വെളുപ്പിന് 1.35ന്

* ദുബായ്‌-കൊച്ചി ദിവസേന ഉച്ചയ്ക്ക് 1.35ന്

* ദുബായ്‌-കോഴിക്കോട് ദിവസേന ഉച്ചയ്ക്ക് 2.45ന്

* ദുബായ്‌-ചെന്നൈ ദിവസേന രാത്രി 11.30ന്

* ദുബായ്ഡൽഹി ദിവസേന വെളുപ്പിന് 5ന്

* ദുബായ്മുംബൈ ദിവസേന വെളുപ്പിന് 5ന്, രാത്രി 11.45ന്

* ദുബായ്‌-ഹൈദരാബാദ് ദിവസേന വെളുപ്പിന് 1.05, 5ന്

* ദുബായ്ഇൻഡോർ ശനി മാത്രം രാത്രി 11.40ന്

* ഷാർജ-കോഴിക്കോട് ദിവസേന വെളുപ്പിന് 1ന്

ഇൻഡിഗോ

* അബുദാബി-കൊച്ചി ദിവസേന വെളുപ്പിന് 2.35ന്

* അബുദാബി-മുംബൈ ദിവസേന വെളുപ്പിന് 12.25ന്

* അബുദാബി-ഡൽഹി ദിവസേന വെളുപ്പിന് 12.40ന്

* ഷാർജ-തിരുവനന്തപുരം ദിവസേന വെളുപ്പിന് 5ന്

* ഷാർജ-ലക്‌നൗ ദിവസേന വെളുപ്പിന് 1ന്

* ഷാർജ-അമൃത് സർ ദിവസേന വൈകിട്ട് 4.05ന്

* ഷാർജ-ഹൈദരാബാദ് ദിവസേന രാത്രി 10.45ന്

* ദുബായ്‌-കോഴിക്കോട് ദിവസേന പുലർച്ചെ 4.25ന്

* ദുബായ്മുംബൈ ഏപ്രിൽ 16 മുതൽ ദിവസേന വെളുപ്പിന് 5ന്

* ഷാർജ- ലക്‌നൗ ദിവസേന പുലർച്ചെ വെളുപ്പിന് 5.45ന്

* ദുബായ് -തിരുച്ചിറപ്പള്ളി ആഴ്ചയിൽ 3 ദിവസം രാവിലെ 10.10ന്

* ദുബായ്മംഗലാപുരം ആഴ്ചയിൽ 4 ദിവസം രാവിലെ 10.10ന്

* ദുബായ്ഡൽഹി ദിവസേന രാവിലെ 10.40ന്

* ദുബായ്മുംബൈ ദിവസേന രാവിലെ 11.25ന്, വൈകിട്ട് 5.55, രാത്രി 10ന്

* ദുബായ്‌-കൊച്ചി ദിവസേന രാവിലെ 11.50

* ദുബായ്അഹമ്മദാബാദ് ദിവസേന വൈകിട്ട് 5.05ന്

* ദുബായ്ഡൽഹി ദിവസേന വൈകിട്ട് 7.40ന്

* ദുബായ്‌ചെന്നൈ ദിവസേന രാത്രി 8.50ന്

* ദുബായ്‌ഹൈദരാബാദ് ദിവസേന രാത്രി 10.20ന്

* ദുബായ്‌ബെംഗളൂരു ദിവസേന രാത്രി 11.10ന്