ർണാടക ഹൈക്കോടതി ഹിജാബ് നിരോധിച്ച് കൊണ്ട് നടത്തിയ കോടതി വിധി സംഘ്പരിവാർ താൽപര്യങ്ങളെ സംരക്ഷിക്കുന്നതാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ. മതാചാരങ്ങളിൽ നിർബന്ധമുണ്ടോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല കോടതികൾ വിധി പറയേണ്ടത്. രാജ്യത്തിന്റെ ഭരണഘടന പൗരന് നൽകുന്ന മത സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയാണ് കോടതികൾ ചെയ്യേണ്ടിയിരുന്നത്.

കർണടാക ഹൈക്കോടതി വിഭ്യാഭ്യാസ സ്ഥാപനങ്ങിൽ നടത്തുന്ന ഹിജാബ് നിരോധനത്തിനെതിരെ IFFK വേദിയായ ടാഗോർ തീയറ്ററിൽഹിന്ദുത്വ രാഷ്ട്രീയ പദ്ധതിക്കെതിരെ ചെറുത്ത് നിൽപ്പ് എന്ന തലക്കെട്ടിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി ഡെലിഗേറ്റുകൾ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ ജില്ല സെക്രട്ടറി അംജദ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.ഹിജാബ് നിരോധനം ശരിവച്ചത് പൗരാവകാശം റദ്ദ് ചെയ്യുന്നതിന് തുല്യമാണെന്നും, സംഘപരിവാർ നീക്കങ്ങൾക്ക് കൂടുതൽ അനുകൂലമായ സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കാനുള്ള വഴിയാണ് ഇത്തരം വിധികളിലൂടെ ഒരുങ്ങുന്നതെന്നും അംജദ് റഹ്‌മാൻ പറഞ്ഞു.
അബ്ദുള്ള, ഫൈസൽ, കൽഫാൻ, സാജിദ് എന്നിവർ നേതൃത്വം നൽകി.