ഹൈദരാബാദ്: ലോറിയുടെ അടിയിൽപ്പെട്ട് പതിമൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. ആൺകുട്ടി ബൈക്ക് ഓടിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു.

ഹൈദരാബാദ് ചന്ദ്രയാൻഗുട്ടയിൽ ഞായറാഴ്ചയാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ നിഷാൽ ആണ് അപകടത്തിൽ മരിച്ചത്. ബന്ധു വീട്ടിൽ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം നടന്നത്.

ഇടുങ്ങിയ റോഡിൽ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് 13കാരൻ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. ലോറിയുടെ അടിയിലേക്ക് വീണാണ് ഒൻപതാം ക്ലാസുകാരന് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു.