ഉള്ളിയേരി: മിക്ചർ കഴിക്കുന്നതിനിടെ നിലക്കടല തൊണ്ടയിൽക്കുടുങ്ങി നാലുവയസ്സുകാരി ദാരുണമായി മരിച്ചു. നാറാത്ത് വെസ്റ്റിലെ ചെറുവാട്ടുവീട്ടിൽ പ്രവീണിന്റെ(ഇന്ത്യൻ ആർമി)യും ശരണ്യയുടെയും ഏകമകൾ തൻവിയാണ് മരിച്ചത്.

ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് തൊണ്ടയിൽ കുടുങ്ങിയത്. അസ്വസ്ഥതപ്രകടിപ്പിച്ച കുട്ടിയെ ഉടൻ കൊയിലാണ്ടി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. കന്നൂർ ഇന്ത്യൻ പബ്ലിക് സ്‌കൂളിലെ നഴ്‌സറിക്ലാസ് വിദ്യാർത്ഥിനിയാണ്.