ജയ്പൂർ: അവസാന ശ്വാസം വരെ നെഹ്റു-ഗാന്ധി കുടുംബത്തിന്റെ അടിമയായിരിക്കുമെന്ന് രാജസ്ഥാനിലെ സ്വതന്ത്ര എംഎൽഎ സന്യം ലോഥ. രാജസ്ഥാൻ നിയമസഭയിൽ ബിജെപി എംഎൽഎയുടെ പരാമർശങ്ങൾക്ക് മറുപടി പറയവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിരോഹി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ സന്യം ലോഥ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഉപദേഷ്ടാക്കളിലൊരാളാണ്.

'ഞങ്ങളെല്ലാവരും ഗാന്ധി- നെഹ്റു കുടുംബത്തിന്റെ അടിമകളാണെന്നാണ് ബിജെപി എംഎൽഎ സഭയിൽ പറഞ്ഞത്. അതെ, ഞങ്ങൾ അവസാന ശ്വാസം വരെ അടിമകളായിരിക്കും. ഈ രാജ്യത്തിന്റെ വികസനത്തെ മുന്നോട്ട് കൊണ്ട് പോവുന്നിടത്തോളം ഗാന്ധി-നെഹ്റു കുടുംബത്തോടുള്ള അടിമത്വം ഞങ്ങൾ തുടരും' എന്നാണ് സന്യം ലോഥ പറഞ്ഞത്.

ലോഥയുടെ പരാമർശത്തെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര രാത്തോർ വിമർശിച്ചു. ഇതൊരു പുതിയ സംസ്‌കാരമാണ്. അടിമതത്വത്തെ പ്രശംസിക്കുക. എന്ത് സന്ദേശമാണ് നിങ്ങൾ സമൂഹത്തിന് നൽകുന്നതെന്ന് രാജേന്ദ്ര രാത്തോർ ചോദിച്ചു.