ന്യൂഡൽഹി: ഭൂതല-ഭൂതല ബ്രഹ്‌മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയകരം. ആണവ പോർമുന വഹിക്കാൻ ശേഷിയുള്ളതാണ് ബ്രഹ്‌മോസ് മിസൈൽ. കരയിൽ നിന്നും യുദ്ധവിമാനത്തിൽ നിന്നും ഒരേ പോലെ തൊടുക്കാൻ കഴിയുന്നതാണ് ബ്രഹ്‌മോസ് മിസൈൽ.

ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപിൽ ഡിആർഡിഒ ആണ് മിസൈൽ പരീക്ഷണം നടത്തിയത്. എയർ ചീഫ് മാർഷൽ വി ആർ ചൗധരിയുടെയും മറ്റു പ്രതിരോധ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു പരീക്ഷണം.

ആൻഡമാൻ നിക്കോബാർ ദ്വീപിൽ വ്യോമസേനയുടെ പ്രവർത്തനം എയർ ചീഫ് മാർഷൽ വിലയിരുത്തുന്നതിനിടെയാണ് മിസൈൽ പരീക്ഷണം നടത്തിയത്. മിസൈൽ ലക്ഷ്യസ്ഥാനം കൃത്യമായി തകർത്തതായി പ്രതിരോധവകുപ്പ് അധികൃതർ അറിയിച്ചു.

അടുത്തിടെ വ്യോമസേന യൂണിറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ സാങ്കേതിക പിഴവിനെ തുടർന്ന് മിസൈൽ പരീക്ഷണം പരാജയപ്പെട്ടത് വലിയ വാർത്തയായിരുന്നു. പാക്കിസ്ഥാനിലാണ് മിസൈൽ പതിച്ചത്. സംഭവത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് ഖേദം പ്രകടിപ്പിച്ചിരുന്നു.