- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
320 ആപ്പുകൾ നിരോധിച്ചതായി കേന്ദ്രസർക്കാർ പാർലമെന്റിൽ
ന്യൂഡൽഹി: സുരക്ഷാ കാരണങ്ങളാൽ ഇതുവരെ 320 ആപ്പുകൾക്ക് വിലക്കേർപ്പെടുത്തിയതായി കേന്ദ്രസർക്കാർ പാർലമെന്റിൽ. സുരക്ഷ, പ്രതിരോധം, പരമാധികാരം തുടങ്ങിയവ കണക്കിലെടുത്താണ് നടപടിയെന്ന് കേന്ദ്രമന്ത്രി സോം പ്രകാശ് ലോക്സഭയിൽ രേഖാമൂലം മറുപടി നൽകി.
ഐടി നിയമം അനുസരിച്ചാണ് 320 ആപ്പുകളുടെ പ്രവർത്തനം തടസ്സപ്പെടുത്തിയത്. ഫെബ്രുവരിയിൽ 49 ആപ്പുകൾ വീണ്ടും ബ്ലോക്ക് ചെയ്തു. നേരത്തെ ബ്ലോക്ക് ചെയ്ത ആപ്പുകൾ പുതിയ പേരിൽ അവതരിപ്പിച്ചത് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപയോക്താക്കളുടെ സുരക്ഷയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. 2000ലെ ഐടി നിയമത്തിലെ 69 എ വകുപ്പ് അനുസരിച്ചാണ് ആപ്പുകൾക്കെതിരെ നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. 2000 മുതൽ 2021 വരെയുള്ള കാലയളവിൽ ചൈനയിൽ നിന്ന് 245 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം രാജ്യത്ത് നടന്നതായും മറ്റൊരു ചോദ്യത്തിനുള്ള മറുപടിയിൽ രേഖാമൂലം തന്നെ മന്ത്രി വ്യക്തമാക്കി.




