തിരുവനന്തപുരം: തിരുവനന്തപുരത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരൻ അറസ്റ്റിൽ. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ശ്രീകുമാറിനെയാണ് വിജിലൻസ് സംഘം പിടികൂടിയത്.

ഹോം സ്റ്റേ ലൈസൻസ് പുതുക്കാൻ 10,000 രൂപ ശ്രീകുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഈ പണം വാങ്ങുന്നതിനിടെയാണ് വിജിലൻസ് ശ്രീകുമാറിനെ പിടികൂടിയത്. വിജിലൻസ് എസ്‌പി ജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശ്രീകുമാറിനെ പിടികൂടിയത്.