മക്ക: റമസാനിൽ തറാവീഹ്, തഹ്ജൂദ് പ്രാർത്ഥനകൾക്കായി മക്ക ഹറം പള്ളിയിലെ ഇമാമുമാരെ നിശ്ചയിച്ചു. ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനിയും ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസും റമസാനിന്റെ ആദ്യ ദിവസം തറാവീഹ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.

രണ്ടാം ദിവസം ഷെയ്ഖ് മഹർ അൽ മുഐകിലി, ഷെയ്ഖ് യാസർ അൽ ദോസരി എന്നിവരെയും ചുമതലപ്പെടുത്തി. റമസാൻ 27-ന് തറാവിഹ് നമസ്‌കാരത്തിനും തഹജൂദ് നമസ്‌ക്കാരത്തിനും ഷെയ്ഖ് മഹർ അൽ മുഐകിലി, ഷെയ്ഖ് അബ്ദുൽ റഹ്‌മാൻ അൽ സുദൈസ് എന്നിവരുടെ നേതൃത്വത്തിൽ ഷെയ്ഖ് അബ്ദുല്ല അൽ ജുഹാനിയും യാസർ അൽ ദോസരിയും നേതൃത്വം നൽക്കും.