ന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ അനശ്വര വിപ്ലവകാരികളായ ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനാചാരണം മാർച്ച് 23ന് വൈകിട്ട് 5 മണിക്ക് പാളയം രക്തസാക്ഷിമണ്ഡപത്തിന് മുന്നിൽ നടന്നു. ഓൾ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓർഗനൈസേഷനും(എ ഐ ഡി വൈ ഒ), ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റസ് ഓർഗനൈസേഷനും(എ ഐ ഡി എസ് ഒ) സംയുക്തമായി നടത്തിയ അനുസ്മരണയോഗം എ ഐ ഡി എസ് ഒ സംസ്ഥാന സെക്രട്ടറി അഡ്വ. ആർ അപർണ ഉദ്ഘാടനം ചെയ്തു. ഭഗത് സിങ് അടക്കമുള്ള ധീര വിപ്ലവകാരികളുടെ ജീവിതം പഠനവിധേയമാക്കുകയും അത് മാതൃകയായി സ്വീകരിച്ചുകൊണ്ട് രാജ്യത്തിന്റെ അഖണ്ഡതയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കുവാനുള്ള പോരാട്ടത്തിൽ യുവാക്കളും വിദ്യാർത്ഥികളും സംഘടിക്കുവാൻ തയ്യാറാകണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ആർ അപർണ പറഞ്ഞു.

എ ഐ ഡി വൈ ഒ ജില്ലാ സെക്രട്ടറി സ. വി സുജിത് അധ്യക്ഷനായ യോഗത്തിൽ എ ഐ ഡി വൈ ഒ സംസ്ഥാന ജോയിന്റ് സെക്രട്ടറി സ. ടി ഷിജിൻ മുഖ്യപ്രസംഗം നടത്തി. എ ഐ ഡി എസ് ഒ സ്ട്രീറ്റ് ബാൻഡ് സംഘം ഭഗത് സിങ് ഗാനം അവതരിപ്പിച്ചു. യോഗത്തിന് ശേഷം പ്രകടനവും നടത്തി. എ ഐ ഡി എസ് ഒ ജില്ലാ സെക്രട്ടറി സ. എമിൽ ബിജു, എ ഐ ഡി വൈ ഒ സംസ്ഥാന കമ്മിറ്റിയംഗം സ. അജിത്ത് മാത്യു എന്നിവർ സംസാരിച്ചു.