ക്ഷദ്വീപിലെ പുതിയ അഡ്‌മിനിസ്‌ട്രേറ്ററുടെ നേതൃത്വത്തിൽ തുടർന്ന് കൊണ്ടിരിക്കുന്ന ജനവിരുദ്ധ നടപടികളിലൂടെയും നിയന്ത്രണങ്ങളിലൂടെയുംലക്ഷദ്വീപിനെയും ദ്വീപ് ജനതയേയും കേന്ദ്ര സർക്കാർ വേട്ടയാടുന്നത് തുടരുകയാണ്.സംഘ്പരിവാർ അജണ്ടകളുടെ ഭാഗമായി നടപ്പിലാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെ ശബ്ദമുയർത്തണമെന്ന്ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഭരണകൂടത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ നിരവധി ആളുകൾക്ക് നേരെ കേസുകളെടുത്തും ഭീഷണിപ്പെടുത്തിയുമെല്ലാം ലക്ഷദ്വീപിനു മേൽ സംഘപരിവാറിന്റെ അജണ്ടകൾ നിരന്തരമായി ഭരണകൂടം നടപ്പിലാക്കുകയാണ്.
ദ്വീപ് ജനതയെയും ജീവിതത്തെയും തുടർച്ചയായി ബുദ്ധിമുട്ടിക്കുന്ന നിയന്ത്രണങ്ങളും നിയമങ്ങളും കൂടാതെ നിരോധനാജ്ഞയുൾപ്പെടെയാണ് ദീപിൽ തുടർച്ചയായി നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ദിവസങ്ങൾ പിന്നിട്ടിട്ടും തുടരുകയാണ്.ദ്വീപിലെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിലെല്ലാം വ്യാപകമായ ഭരണകൂട ഭീകരതയുടെ നിരന്തരമായ അനുഭവങ്ങൾ കഴിഞ്ഞ നിരവധി മാസങ്ങളിലായി നടപ്പിലാക്കിയത് നാം കണ്ടതാണ്.കേരളത്തിലേക്ക് നേരെത്തെ ഉണ്ടായിരുന്ന യാത്രാ കപ്പലുകളുടെ എണ്ണം ഇപ്പോൾ ഒരെണ്ണം മാത്രമായി വെട്ടി ചുരുക്കിയിരിക്കുകയാണ്.
അനീതിക്കതിരെ ശബ്ദമുയർത്തുന്നവർക്കു നേരെയുള്ള ഭരണകൂടത്തിന്റെ വേട്ട തുടരുന്നത് ദ്വീപിന്റെ ഭാവിയെ ആശങ്കയിലാഴ്‌ത്തുന്നതാണ്.ഭരണകൂട നിരോധനങ്ങങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ കീഴടങ്ങാതെ ജനവിരുദ്ധ പരിഷ്‌കാരങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരായ പോരാട്ടങ്ങൾക്ക് മുന്നിൽ നടക്കുന്ന ദ്വീപ് ജനതയെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് അഭിവാദ്യം ചെയ്യുന്നു.

സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എസ്.മുജീബുറഹ്‌മാൻ, കെ.കെ അഷ്റഫ്, അർച്ചന പ്രജിത്ത്, സംസ്ഥാന ഭാരവാഹികളായ മഹേഷ് തോന്നയ്ക്കൽ, ഫസ്‌ന മിയാൻ, നഈം ഗഫൂർ, അമീൻ റിയാസ്, ശഹീൻ ശിഹാബ്, ലത്തീഫ് പി.എച്ച്, ആദിൽ എ, ഫാത്തിമ നൗറിൻ, എന്നിവർ യോഗത്തിൽ സംസാരിച്ചു.