- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതു പണിമുടക്ക് അരാജകത്വം സൃഷ്ടിക്കാൻ എൻ.ജി.ഒ. സംഘ്
ആലപ്പുഴ : സാമ്പത്തിക വർഷാവസാനത്തിൽ രണ്ട് ദിവസങ്ങളിൽ ഇടതു വലതു സംഘടനകൾ ഒന്നിച്ച് ചേർന്ന് നടത്തുന്ന പണിമുടക്ക് രാജ്യത്ത് ബോധപൂർവ്വം അരാജകത്വം സൃഷ്ടിക്കാനാണെന്നും പണിമുടക്ക് സംസ്ഥാനത്തിന്റെ പൊതു കടം വർദ്ധിപ്പിക്കുവാനും ഇടയാകുമെന്ന് എൻ.ജി.ഓ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ. മഹാദേവൻ പറഞ്ഞു. ആലപ്പുഴ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ജില്ലാ കൗൺസിൽ യോഗം ആലപ്പുഴ ബി.എം.എസ് ഹാളിൽ ഉത്ഘാടനം ചെയ്ത് സംസ്സാരിക്കുകയായിരുന്നു.
സംസ്ഥാന സർക്കാർ ജീവനക്കാർ അഭിമുഖികരിക്കുന്ന വിപത്തുകൾ പണിമുടക്കിന്റെ മുദ്രാവാക്യത്തിലില്ല. ഡി എ കുടിശ്ശിക 8% , മെഡിസെഫ് പ്രാവർത്തികമായില്ല, എച്ച്.ബി.എ., ലീവ് സറണ്ടർ പിൻവലിച്ചു. സംസ്ഥാന ബഡ്ജറ്റിൽ ജീവനക്കാരെ പാടെ ഒഴിവാക്കി.എന്നിട്ടും സർക്കാർ ജീവനക്കാർ സമരത്തിനിറങ്ങണമെന്ന്പറയുന്നതിലെ ഉദ്ദേശശുദ്ധി എന്താണെന്ന് മനസ്സിലാകുന്നില്ല. ജീവനക്കാർ ഇത് തിരിച്ചറിയണം. അതും സാമ്പത്തികവർഷാവസാനമായി നിൽക്കുന്ന ദിവസങ്ങളിൽ. പൊതുവേ ദുർബലമായ സംസ്ഥാനത്തിന്റെ സാമ്പത്തികവസ്ഥ കൂടുതൽ ദുർബലമാകുവാനേ ഇടനൽകു.
കരാർ നിയമനങ്ങളും സ്വജനപക്ഷപാതവും ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണ്. യൂണിവേഴ്‌സിറ്റിയും സർട്ടിഫിക്കറ്റുകൾ പോലും സംശയത്തിലാണ്. അതിനിടയിൽ കെ. റയിലും, സിൽവർ ലൈൻ പദ്ധതിയും, ഭൂമി തരംതിരിവുമെല്ലാം ജനങ്ങളിൽ വലിയ അസംതൃപ്തിയാണ്. ഇത് പൊതു ഹാപ്പിനസ്സ് റേറ്റിൽ കേരളത്തെ വളരെ പിന്നോക്കമാക്കിയിട്ടുണ്ട്. ഇതിന്റെയെല്ലാം ദുര വ്യാപകമായ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുന്നത് സർക്കാർ ജീവനക്കാരായിരിക്കുമെന്ന് ജീവനക്കാർ തിരിച്ചറിയണമെന്നും മഹാദേവൻ കൂട്ടിച്ചേർത്തു.
എൻ.ജി.ഓ. സംഘ് ജില്ലാ പ്രസിഡന്റ് കെ.രാമനാഥ് ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീജിത്ത് കരുമാടി, ട്രഷറർ എൽ. ദിലീപ് കുമാർ , കെ. മധു , എൽ ജയദാസ്, കെ ആർ വേണു, കെ.ആർ.രജീഷ്, റ്റി.എസ്.സുനിൽ കുമാർ, ആർ അഭിലാഷ്, കെ ജി ഉദയകുമാർ എന്നിവർ സംസ്സാരിച്ചു.ഇന്ന് (മാർച്ച് 24) നടക്കുന്ന ജില്ലാ സമ്മേളനം രാവിലെ 10 മണിക്ക് ആർ.ആർ.കെ.എം.എസ് ദേശീയ വൈസ് പ്രസിഡന്റ് പി.സുനിൽകുമാർ ഉത്ഘാടനം ചെയ്യും